മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പിണറായി വിജയന്‍ പാഠം ഉള്‍ക്കൊള്ളണം: യൂത്ത് ലീഗ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കേരളത്തിലെ ജനങ്ങള്‍ കാണിച്ച രാഷ്ട്രീയ പ്രബുദ്ധത ഇന്ത്യക്ക് മാതൃകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ. പി കെ ഫിറോസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. വര്‍ഗീയതയെയും അക്രമ രാഷ്ട്രീയത്തെയും പ്രതിരോധിക്കാന്‍ യുഡിഎഫിന് ഒപ്പം നിന്ന കേരളത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും നേതാക്കള്‍ അഭിനന്ദിച്ചു.

കോഴിക്കോട് പൂവാറൻതോട്ടിലെ വീട്ടിൽ മാവോയിസ്റ്റ് സംഘമെത്തി: പോലീസ് സ്‌റ്റേഷൻ ആക്രമിക്കാൻ പദ്ധതിയെന്ന്കോഴിക്കോട് പൂവാറൻതോട്ടിലെ വീട്ടിൽ മാവോയിസ്റ്റ് സംഘമെത്തി: പോലീസ് സ്‌റ്റേഷൻ ആക്രമിക്കാൻ പദ്ധതിയെന്ന്

കേരളത്തില്‍ കനത്ത പരാജയം ഏറ്റ് വാങ്ങിയ ശേഷവും, ബിജെപിയെ പ്രതിരോധിച്ചത് സിപിഎമ്മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അങ്ങേയറ്റം പരിഹാസ്യമാണ്. ബിജെപി അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ ഇത്തവണയും തടഞ്ഞത് യുഡിഎഫാണെന്ന് തിരുവനന്തപുരത്തെ തെരെഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. 19 സീറ്റിലും പരാജയപ്പെട്ട ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നതിന് പകരം തെരെഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനാണ് തയ്യാറാവേണ്ടത്.

youthcongeress-15


പണക്കാഴുപ്പും വ്യക്തിഹത്യയും പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ് ചുമത്തിയും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള സിപിഎം ശ്രമത്തിനേറ്റ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം. അഴിമതിയും സ്വജനപക്ഷപാതവും നടത്തി പിടിക്കപ്പെട്ടിട്ടും മന്ത്രിസഭയില്‍ കടിച്ച് തുങ്ങുന്നവര്‍ക്ക് ജനകീയ കോടതിയില്‍ നിന്നും ലഭിച്ച ശിക്ഷയാണ് മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ അടക്കം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വമ്പിച്ച ഭൂരിപക്ഷം. ഈ ജനവിധിമാനിച്ച് മന്ത്രിമാര്‍ രാജിവെക്കാന്‍ തയ്യാറാവണം.

പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുകയും സ്വന്തം മണ്ഡലത്തിലെ ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്ത എംഎല്‍എമാര്‍ മാന്യതയുണ്ടെങ്കില്‍ സ്ഥാനമൊഴിയാന്‍ തയ്യാറാകണം. സഭ്യതക്ക് നിരക്കാത്ത വര്‍ത്തമാനങ്ങള്‍ പറഞ്ഞ് തെരെഞ്ഞെടുപ്പ് രംഗത്തെ മലീമസമാക്കിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോയെന്ന് എല്‍ഡിഎഫ് ഘടക കക്ഷികള്‍ പരിശോധിക്കണം. എല്‍ഡിഎഫ് കണ്‍വീനറുടെ അസഭ്യ വര്‍ത്തമാനങ്ങള്‍ക്കുള്ള മുഖത്തടിയാണ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത പ്രഹരമെന്നും നേതാക്കള്‍ കൂട്ടിചേര്‍ത്തു.

അക്രമ രാഷ്ട്രീയത്തിന്റെ അമ്പാസിഡര്‍ എന്ന് വിശേഷിപ്പിക്കുന്ന പി ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് തെറ്റായി പോയി എന്ന ഏറ്റ് പറയാന്‍ സിപിഎം തയ്യാറാവണം. മുതലാളിമാരെ കെട്ടിയിറക്കി ന്യൂനപക്ഷ വോട്ടുകള്‍ തട്ടാമെന്ന വ്യമോഹത്തിന് പൊന്നാനിയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കി. സിപിഎമ്മിന്റെ അത്തരം സ്വതന്ത്ര പരീക്ഷണങ്ങള്‍ ഇനി മലപ്പുറത്ത് നടക്കില്ലെന്ന താക്കീതാണ് ഈ തെരഞ്ഞെടുപ്പ് നല്‍കിയത്. വോട്ടര്‍മാര്‍ പ്രബുദ്ധരാണെന്ന വസ്തുത മറന്ന് ബീഹാര്‍ മാതൃകയില്‍ പൊലീസിനെ ഉപയോഗിച്ച് കള്ളകേസുണ്ടാക്കി എം.കെ രാഘവനെ പരാജയപ്പെടുത്താമെന്നാണ് സിപിഎം കരുതിയത്. എന്നാല്‍ ജനം രാഘവനെ വലിയ ഭൂരിപക്ഷം നല്‍കി നെഞ്ചേറ്റകയാണുണ്ടായത്.

എസ്ഡിപിഐ മത്സരിക്കുന്നത് യുഡിഎഫിന് ഗുണകരമാണ്. എസ്ഡിപിഐ. മത്സരിച്ച സമയത്തെല്ലാം യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ദ്ധിച്ച ചരിത്രമാണുള്ളത്. അവര്‍ മത്സരിക്കാതിരുന്നാല്‍ ഭൂരിപക്ഷം കുറയും. കഴിഞ്ഞ കാലങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാക്കുമെന്നും നേതാക്കള്‍ മാധ്യമ

പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മതേതര ഭാരതത്തിന് ഭീഷണിയുയര്‍ത്തിയാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത്. ഫാസിസ്റ്റ് ഫോബിയ വീണ്ടും അധികാരത്തിലേറിയതോടെ ഭരണഘടനക്ക് പോലും സംരക്ഷണം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനും ജാനാധിപത്യവും മതേതരത്വവും സംരക്ഷിക്കുവാനും രാജ്യത്തെ മതേതര ശക്തികള്‍ വിട്ടുവീഴ്ച ചെയ്ത് വിശാലമായ ഐക്യത്തിന് തയ്യാറാകണവെന്നും നേതാക്കള്‍ കൂട്ടിചേര്‍ത്തു. സംസ്ഥാന ട്രഷറര്‍ എംഎ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Malappuram
English summary
Youth league about CPIM's stand after Lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X