Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊന്ന കേസ്; പിവി അന്‍വര്‍ എംഎല്‍എയുടെ ബന്ധു പിടിയില്‍, 25 വര്‍ഷം...

മലപ്പുറം: 1995ല്‍ ഒതായി അങ്ങാടിയില്‍ വച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ മനാഫ് കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. പിവി അന്‍വര്‍ എംഎല്‍എയുടെ സഹോദരീ പുത്രന്‍ എടവണ്ണ സ്വദേശി ഷഫീഫ് ആണ് വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. ഷാര്‍ജയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ വന്ന് പുറത്തിറങ്ങവെയായയിരുന്നു അറസ്റ്റ്.

16

പിവി അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന കേസാണിത്. പ്രധാന സാക്ഷി കൂറുമാറിയതോടെ അന്‍വര്‍ എംഎല്‍എ അടക്കം 21 പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ മലങ്ങാടന്‍ ഷെരീഫ് നേരത്തെ കീഴടങ്ങിയിരുന്നു.

Recommended Video

cmsvideo
    ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

    സംഭവം നടന്ന് 25 വര്‍ഷത്തിന് ശേഷമാണ് ഒരു പ്രതി പിടിയിലാകുന്നത് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. ഷഫീഖിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടണമെന്ന് നേരത്തെ മഞ്ചേരി കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് കൊറോണ വ്യാപന പശ്ചാത്തലത്തില്‍ പ്രതി നാട്ടിലേക്ക് പുറപ്പെട്ടുവെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ വച്ച് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    1995 ഏപ്രിലിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ മനാഫ് കൊല്ലപ്പെട്ടത്. പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലായിരുന്നു സംഭവം. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിവി ഷൗക്കത്തലിയുടെ വീട്ടിലാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിവി അന്‍വറിനെ കൂടാതെ മലങ്ങാടന്‍ സിയാദ്, ഷെഫീഖ്, ഷെരീഫ് എന്നിവരും പ്രതികളായിരുന്നു. മനാഫിന്റെ വീട്ടിലും പ്രതികള്‍ ആക്രമണം നടത്തിയിരുന്നുവെന്ന് കേസുണ്ടായിരുന്നു. കേസ് നടക്കുന്നതിനിടെയാണ് ഷൗക്കത്തലി മരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+