മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തെ പരിപാടികളിലെല്ലാം ജലീലിന് യൂത്ത്‌ലീഗിന്റെ കരിങ്കൊടി, പ്രതിഷേധത്തിന് കാരണം ചിലര്‍ കയ്യടക്കിവെച്ച സഹായങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനാലെന്ന് ജലീല്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ശനിയാഴ്ച മലപ്പുറത്തെത്തിയ മന്ത്രി കെടി ജലീലിന് എത്തിയിടത്തല്ലാം യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ കരിങ്കൊടിയും പ്രതിഷേധങ്ങളും. മന്ത്രി കെടി ജലീലിന് നേരെ മലപ്പുറത്ത് രണ്ട് തവണ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ന്യൂനപക്ഷ വകുപ്പിന്റെ ഇമ്പിച്ചിബാവ ഭവന നിര്‍മ്മാണ/പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാന തല ഉല്‍ഘാടനത്തിനെത്തിയതിനിടെ വൈകീട്ട് മൂന്നിനായിരുന്നു പ്രതിഷേധം.

2019ല്‍ ബിജെപിക്ക് നൂറ് സീറ്റുകള്‍ നഷ്ടമാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

രണ്ടാം തവണ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മന്ത്രിയുടെ തൊട്ടടുത്ത് വരെയെത്തി. പൊലീസുകാര്‍ ചാടി വീണ് പ്രവര്‍ത്തകരെ പിടികൂടുകയായിരുന്നു. മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റിനു മുകളിലെ ഹാളിലായിരുന്നു പരിപാടി. ഇവിടേക്ക് വരുന്നതിനിടെയായിരുന്നു ആദ്യ പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് ലാത്തി വീശിയോടിച്ചു.

Protest against KT Jaleel

ഹാളില്‍ മന്ത്രി ഉല്‍ഘാടന പ്രസംഗം നിര്‍വഹിച്ച ശേഷം ഭവന പദ്ധതിയുടെ രേഖ കൈമാറാനായി സദസ്സിലേക്ക് ഇറങ്ങിയതിനിടെ ആളുകളുടെ ഇടയില്‍ നിന്ന് രണ്ട് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മന്ത്രിയുടെ സമീപത്തേക്ക് കുതിക്കുകയായിരുന്നു. അതോടെ മന്ത്രിയും സംഘാടകരും അങ്കലാപ്പിലായി.

തുടര്‍ന്ന് സദസ്സ് അല്‍പ്പനേരത്തേക്ക് അലങ്കോലമായി. ഇതിനിടെ മൈക്ക് വാങ്ങിയ മന്ത്രി ചിലര്‍ കയ്യടക്കി വെച്ചിരുന്ന സഹായങ്ങള്‍ താന്‍ നേരിട്ട് ആളുകള്‍ക്കെത്തിക്കുന്നതിലെ അമര്‍ഷമാണ് ഇത്തരം പ്രതിഷേധങ്ങള്‍ക്ക് കാരണമെന്ന് പ്രസ്താവിച്ചു. ഇതു കയ്യടിയോടെയാണ് സദസ് വരവേറ്റത്. ഹാളിന് അകത്തും പുറത്തും വന്‍ പൊലീസ് സന്നാഹം നിലനില്‍ക്കെയായിരുന്നു രണ്ടാമത്തെ കരിങ്കൊടി.

കൊണ്ടോട്ടിയില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ എണ്‍പത്തി രണ്ടാം ക്ഷേത്ര പ്രവേശന വിളംബരം വാര്‍ഷിക ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ജലീല്‍, പരിപാടി തുടങ്ങുന്നതിന് മുമ്പേ വിവിധ സ്ഥലങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു മന്ത്രി എത്തിയതോടെ കരിങ്കൊടിയുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എത്തി.

ശേഷം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ലാത്തി കൊണ്ടുള്ള അടിയില്‍ പരിക്കേറ്റ എസ്എഫ് മണ്ഡലം സെക്രട്ടറി ഇസ്മാഈലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത് നീക്കിയവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Malappuram
English summary
Youth League protest against KT Jaleel's programe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X