മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജലീല്‍ രാജിവെക്കുംവരെ പ്രക്ഷോഭമെന്ന് യൂത്ത്‌ലീഗ്, മലപ്പുറം ജില്ലയില്‍ ഇന്ന് കരിദിനം

  • By D
Google Oneindia Malayalam News

മലപ്പുറം: ബന്ധുനിയമനത്തിലൂടെ സ്വജനപക്ഷപാതം നടത്തിയ മന്ത്രി ജലീല്‍ രാജി വെക്കുംവരെ പ്രക്ഷോഭമെന്ന് മുസ്ലിംയൂത്ത്‌ലീഗ്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് കരിദിനം ആചരിക്കുമെന്നും നേതൃത്വം അറിയിച്ചു. ജലീലിനെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയാണ് സമര പരമ്പരക്ക് തുടക്കം കുറിക്കുന്നത്. മന്ത്രി രാജിവെക്കും വരെ തുടര്‍സമരങ്ങള്‍ ജില്ലയില്‍ നടത്തും.


ഇടതു സര്‍ക്കാറിലെ ജില്ലയിലെ ഏക മന്ത്രിയായ കളങ്കിത മന്ത്രി രാജിവെപ്പിക്കാന്‍ സി.പി.എം തയ്യാറാവണമെന്നാവശ്യപ്പെട്ടാണ് ആദ്യ സമരം. ഇതിന്റെ ഭാഗമായാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്ന ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കാനും നിയോജക മണ്ഡലം തലങ്ങളില്‍ കരിദിന പ്രതിഷേധ പ്രകടനങ്ങളും നടത്താനും ആഹ്വാനം ചെയ്തത്. തുടര്‍ ദിവസങ്ങളില്‍ മന്ത്രിയുടെ വസതിയിലേക്കും ഓഫീസിലേക്കും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും.

 മന്ത്രിയെ ബഹിഷ്കരിക്കും!!

മന്ത്രിയെ ബഹിഷ്കരിക്കും!!

കളങ്കിത മന്ത്രിയെ ജില്ലയില്‍ ബഹിഷ്‌കരിക്കുന്നതോടൊപ്പം മന്ത്രിയുടെ സ്വജനപക്ഷപാതം തെരുവുകളില്‍ ചര്‍ച്ച ചെയ്യുന്ന തരത്തില്‍ പ്രചരണങ്ങള്‍ സംഘടിപ്പിക്കും. ഇ.പി.ജയരാജനെ ബന്ധു നിയമനത്തിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തിയ സി.പി.എം എന്തുകൊണ്ട് മന്ത്രി ജലീലിനെ മാറ്റി നിര്‍ത്തുന്നില്ല എന്ന് സി.പി.എം വിശദീകരിക്കേണ്ടതുണ്ട്. കളങ്കിതനായിട്ടും പത്രസമ്മേളനങ്ങളിലും സോഷ്യല്‍ മീഡിയയിലും അഹങ്കാരം നിറഞ്ഞ വാക്കുകളും വെല്ലുവിളിയും നടത്തിയ മന്ത്രിയുടെ ശൈലി ജനാധിപത്യത്തിന് അപമാനമാണ്. സമരം ആലോചനായോഗത്തില്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു.

 രാജി ആവശ്യപ്പെട്ട് മാര്‍ച്ച്

രാജി ആവശ്യപ്പെട്ട് മാര്‍ച്ച്



ബന്ധു നിയമനത്തില്‍ അഴിമതി നടത്തിയ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് യൂത്ത്‌കോണ്‍ഗ്രസും ഇന്നലെ മാര്‍ച്ച് നടത്തി. പൊന്നാനി പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി മന്ത്രിയുടെ ക്യാമ്പ് ഓഫീസിലെക്ക് മാര്‍ച്ച് സീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. അഴിമതി നിരോധന നിയമ പ്രകാരം കെ ടി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും,രാജി വൈകും തോറും അഴിമതിക്ക് പിണറായ് വിജയന്റെ പിന്തുണയുണ്ടെന്ന് തെളിയുകയാണ് ചെയ്യുന്നതെന്നും രാജി വയ്ക്കും വരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം ശക്തമായി തുടരുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു .

ജലീല്‍ രാജിവെച്ചേ മതിയാകൂ

ജലീല്‍ രാജിവെച്ചേ മതിയാകൂ

തന്റെ വകുപ്പിന്റെ കീഴിലുള്ള ഉന്നത പദവിയില്‍ തന്റെ അടുത്ത ബന്ധുവിനെ നിയമിച്ച മന്ത്രി കെ.ടി ജലീല്‍ കേരള മന്ത്രിസഭയില്‍ നിന്നും രാജിവെച്ചെ മതിയാകൂയെന്ന് മുന്‍ മുഖ്യമന്ത്രിയും, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു ആദര്‍ശ വാദിയെന്ന് സ്വയം നടിച്ച മന്ത്രിയുടെ ആദര്‍ശം സി.പി.എമ്മിന്റ മുമ്പില്‍ അടിയറവ് വെച്ചൊയെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.സി.പി.എം ആദരമില്ലാത്ത പാര്‍ട്ടിയായി മാറിയെന്ന് രണ്ടര വര്‍ഷത്തെ ഭരണം കൊണ്ട് തെളിയിച്ചതായി ഉമ്മന്‍ ചാണ്ടി കുട്ടിച്ചേര്‍ത്തു പൊന്നാനി നിയോജക മണ്ഡലം യു.ഡി. എഫ് കണ് വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Malappuram
English summary
youth legue protest continues for resignation of minister kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X