മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കിണറ്റില്‍ വീണ രണ്ട് വയസുകാരിയുടെ ജീവന്‍ രക്ഷിച്ചു: നാട്ടിലെ താരങ്ങളായി രണ്ട് യുവാക്കള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്വന്തം ജീവന്‍ പണയംവെച്ച് കിണറ്റില്‍ വീണ രണ്ട് വയസുകാരിയുടെ ജീവന്‍ രക്ഷിച്ച രണ്ട് യുവാക്കള്‍ നാട്ടിലെ താരങ്ങളായിമാറി. പൂക്കോട്ടുംപാടം അമരമ്പലം പഞ്ചായത്തിലെ വീട്ടിക്കുന്നില്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് പുറകിലുള്ള അബ്ദുല്‍ഗഫൂറിന്റെയും ഫാസിലയുടെയും മകള്‍ രണ്ടു വയസുകാരി ആയിഷുവിന്റെ ജീവനാണ് യുവാക്കള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ചത്.

കെ എസ് യു രാഷ്ട്രീയത്തിന്റെ അപക്വതയിൽ നിന്ന് അല്പമെങ്കിലും വളരണം; ആന്‍റണിയെ വെല്ലുവിളിച്ച് വിപി സാനുകെ എസ് യു രാഷ്ട്രീയത്തിന്റെ അപക്വതയിൽ നിന്ന് അല്പമെങ്കിലും വളരണം; ആന്‍റണിയെ വെല്ലുവിളിച്ച് വിപി സാനു

അബ്ദുല്‍ ഗഫൂറിനും അയല്‍വാസിക്കും കൂടി ഒറ്റ കിണര്‍ ആണ് ഉള്ളത്. ഈ കിണറിലെ ഒരു മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്ന് കിണറിന് മുകളിലെ ഗ്രില്ല് തുറന്നിരുന്നു. ജോലി കഴിഞ്ഞ് ഗ്രില്‍ മുഴുവനായി അടക്കാത്തതിനാലാവണം തറയൊപ്പം കൈവരിയുള്ള കിണറിലേക്ക് ആയിഷ വീഴുകയായിരുന്നു. കണ്ട് നിന്ന ഉമ്മയുടെ നിലവിളി കേട്ട് തൊട്ടടുത്ത വീട്ടില്‍ പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്ന സുധീഷ് മറ്റൊന്നും നോക്കിയില്ല മോട്ടോര്‍ സ്ഥാപിച്ച കയറിലൂടെ കിണറിലേക്കിറങ്ങി. വെള്ളത്തില്‍ താഴുകയായിരുന്ന ആയിഷുവിനെ കയ്യില്‍ പിടിച്ച് കയറില്‍ തൂങ്ങി നിന്നു. ഈ സമയത്താണ് അയല്‍വാസി സാനി അജയ് എത്തുന്നതും ഒന്നും നോക്കാതെ കിണറിലേക്കിറങ്ങുന്നതും.

saaniandsudheesh-

സാനിയും സുധീഷും ചേര്‍ന്ന് കുട്ടിയെ തൊട്ടില്‍ കെട്ടി സുധീഷിന്റെ സഹപ്രവര്‍ത്തകനായ അന്‍സാറിന്റ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു. കിണര്‍ പണിക്കാര്‍ കൂടി ഇറങ്ങാന്‍ മടിക്കുന്ന കിണറില്‍ സ്വജീവന്‍ പണയം വെച്ച് ഇറങ്ങി കുട്ടിയുടെ ജീവന്‍ രക്ഷിച്ച സാനിക്കും സുധീഷിനും അന്‍സാറിനും അഭിന്ദനപ്രവാഹമാണ് ലഭിക്കുന്നത്. കരുളായി കരിന്താര്‍ ശങ്കരന്റെയും ജാനകിയുടെയും മകനാണ് സുധീഷ്. പൂക്കോട്ടുംപാടം കീഴ്മുറിപാറക്കല്‍ അജയകുമാറിന്റെയും അധ്യാപികയായ മിനിയുടെയും മകനാണ് സാനി അജയ്.

Malappuram
English summary
Youth saves girls life from well
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X