മുസ്ലിം ലീഗില്‍ മൂന്ന് തവണ മല്‍സരിച്ചവര്‍ മാറി നില്‍ക്കണം; യുവാക്കള്‍ വരട്ടെ എന്ന് നാലകത്ത് സൂപ്പി
പെരിന്തല്‍മണ്ണ: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് മുസ്ലിം ലീഗില്‍ ആവശ്യം ശക്തമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അവസരം ഒരുക്കിയത് വന്‍ വിജയമായ പശ്ചാത്തലത്തിലാണ് ആവശ്യം ശക്തമാകുന്നത്. ഏറ്റവും ഒടുവില്‍ ഈ ആവശ്യം മുന്നോട്ട് വച്ചത് മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയാണ്. മൂന്ന് തവണ മല്‍സരിച്ചവര്‍ മാറി നില്ക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയത് പാര്‍ട്ടിക്ക് ഗുണം ചെയ്തു. സമാനമായ രീതി നിയമസഭാ തിരഞ്ഞെടുപ്പിലും വേണം. പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ഒന്നോ രണ്ടോ മുതിര്‍ന്ന നേതാക്കള്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ പതിവായി മല്‍സരിക്കുന്നതിനോട് യോജിക്കുന്നില്ല. എംഎല്‍എമാര്‍ സ്ഥിരമായി മല്‍സരിക്കുന്നത് ശരിയല്ല. ഞാന്‍ ഇനി മല്‍സരിക്കാനില്ലെന്നും സൂപ്പി പറഞ്ഞു.
മുസ്ലിം ലീഗില്‍ വരുത്തേണ്ട പരിഷ്കാരങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ പെരിന്തല്‍മണ്ണ എംഎല്‍എ മഞ്ഞളാകുഴി എംഎല്‍എ ഉള്‍പ്പെടുന്ന സമതിയെ മുസ്ലിം ലീഗ് നിയോഗിച്ചിരുന്നു. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നാണ് സമിതി നിര്‍ദേശിച്ചത്. ഇതുപ്രകാരം തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് പുതിയ നയം കൊണ്ടുവന്നു. 70 ശതമാനം യുവാക്കളെ മല്‍സരിപ്പിക്കുകയും മികച്ച വിജയം നേടുകയും ചെയ്തു. ചില ഭിന്ന സ്വരങ്ങള്‍ ഉയര്‍ന്നെങ്കിലും തീരുമാനം കര്‍ശനമായി നടപ്പാക്കുകയായിരുന്നു മുസ്ലിം ലീഗ്. സമാനമായ നിലപാട് നിയമസഭാ തിരഞ്ഞെടുപ്പിലും വേണം എന്നാണ് ഉയരുന്ന പുതിയ ആവശ്യം. യൂത്ത് ലീഗിന് ആറ് സീറ്റുകള്‍ നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വം പരിഗണിക്കുമെന്നാണ് സൂചന.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications