മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലിം ലീഗില്‍ മൂന്ന് തവണ മല്‍സരിച്ചവര്‍ മാറി നില്‍ക്കണം; യുവാക്കള്‍ വരട്ടെ എന്ന് നാലകത്ത് സൂപ്പി

Google Oneindia Malayalam News

പെരിന്തല്‍മണ്ണ: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് മുസ്ലിം ലീഗില്‍ ആവശ്യം ശക്തമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അവസരം ഒരുക്കിയത് വന്‍ വിജയമായ പശ്ചാത്തലത്തിലാണ് ആവശ്യം ശക്തമാകുന്നത്. ഏറ്റവും ഒടുവില്‍ ഈ ആവശ്യം മുന്നോട്ട് വച്ചത് മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയാണ്. മൂന്ന് തവണ മല്‍സരിച്ചവര്‍ മാറി നില്‍ക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

n

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയത് പാര്‍ട്ടിക്ക് ഗുണം ചെയ്തു. സമാനമായ രീതി നിയമസഭാ തിരഞ്ഞെടുപ്പിലും വേണം. പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ഒന്നോ രണ്ടോ മുതിര്‍ന്ന നേതാക്കള്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ പതിവായി മല്‍സരിക്കുന്നതിനോട് യോജിക്കുന്നില്ല. എംഎല്‍എമാര്‍ സ്ഥിരമായി മല്‍സരിക്കുന്നത് ശരിയല്ല. ഞാന്‍ ഇനി മല്‍സരിക്കാനില്ലെന്നും സൂപ്പി പറഞ്ഞു.

അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്

മുസ്ലിം ലീഗില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ പെരിന്തല്‍മണ്ണ എംഎല്‍എ മഞ്ഞളാകുഴി എംഎല്‍എ ഉള്‍പ്പെടുന്ന സമതിയെ മുസ്ലിം ലീഗ് നിയോഗിച്ചിരുന്നു. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നാണ് സമിതി നിര്‍ദേശിച്ചത്. ഇതുപ്രകാരം തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് പുതിയ നയം കൊണ്ടുവന്നു. 70 ശതമാനം യുവാക്കളെ മല്‍സരിപ്പിക്കുകയും മികച്ച വിജയം നേടുകയും ചെയ്തു. ചില ഭിന്ന സ്വരങ്ങള്‍ ഉയര്‍ന്നെങ്കിലും തീരുമാനം കര്‍ശനമായി നടപ്പാക്കുകയായിരുന്നു മുസ്ലിം ലീഗ്. സമാനമായ നിലപാട് നിയമസഭാ തിരഞ്ഞെടുപ്പിലും വേണം എന്നാണ് ഉയരുന്ന പുതിയ ആവശ്യം. യൂത്ത് ലീഗിന് ആറ് സീറ്റുകള്‍ നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വം പരിഗണിക്കുമെന്നാണ് സൂചന.

ശക്തരെ ഇറക്കാന്‍ ബിജെപി; സുരേഷ് ഗോപിക്ക് പകരം മറ്റൊരാള്‍, അന്തിമ സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നുശക്തരെ ഇറക്കാന്‍ ബിജെപി; സുരേഷ് ഗോപിക്ക് പകരം മറ്റൊരാള്‍, അന്തിമ സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നു

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

Malappuram
English summary
Youth Should get more participation in Muslim League: Says Nalakath Soopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X