നികുതി വെട്ടിപ്പ്; ദിലീപിനും അനുജനും രണ്ടേകാല്‍ കോടി രൂപ പിഴ
കൊച്ചി: യഥാസമയം ആദായനികുതി അടക്കാതെ സര്‍ക്കാരിനെ കബളിപ്പിച്ച നടന്‍ ദിലീപിനും അനുജന്‍ അനൂപിനും രണ്ടേകാല്‍ കോടി രൂപ പിഴ. ദിലീപ് ആദായ നികുതി വെട്ടിച്ചെന്ന സംശയത്തില്‍ കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് ദിലീപിന്റെ വീട്ടിലും ഓഫീസിലും പരിശോധന നടത്തിയിരുന്നു. പരിശോധനയിലാണ് ദിലീപ് ആദായ നികുതി വെട്ടിച്ചെന്ന് കണ്ടെത്തിയത്.
നികുതി വെട്ടിച്ച ദിലീപും അനുജനും രണ്ടേകാല്‍ കോടി രൂപ അടയ്ക്കണമെന്ന് കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിട്ടു. സിനിമകളില്‍ നിന്നുള്ള വരുമാനം മറച്ചുവെച്ചുകൊണ്ടായിരുന്നു ദിലീപ് ആദായ നികുതി വെട്ടിപ്പ് നടത്തിയത്. അഭിനയിച്ചതിന് പ്രതിഫലമായി ലഭിക്കാനുള്ള തുകയ്ക്ക് വിതരണാവകാശം നേടിയായിരുന്നു പ്രധാന തട്ടിപ്പ്.

ദിലീപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത ലക്ഷക്കണക്കിന് രൂപയും ഡോളറുകളും കണ്ടെടുത്തിരുന്നു. റെയ്ഡിനെ തുടര്‍ന്ന് ദിലീപും അനുജനും സെന്‍ട്രന്‍ എക്‌സൈസ് വകുപ്പിന്റെ ഓഫീസിലെത്തി വിശദീകരണം നല്‍കി. ഏതെങ്കിലും തരത്തില്‍ കണക്കുകളില്‍ പിഴവുകളുണ്ടെങ്കില്‍ അത്രയും തുക അടച്ചു തീര്‍ത്തോളാമെന്നായിരുന്നു ദിലീപ് ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നത്.
അതിനിടെ ദിപീലിന്റെ അനുജനെതിരെ കേസെടുക്കാന്‍ ആദായ നികുതി വകുപ്പ് നിര്‍ദ്ദേശിച്ചു. നേരത്തെ റെയ്ഡ് നടത്തിയപ്പോള്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ രേഖകള്‍ നഷ്ടപ്പെട്ടെന്ന് കാട്ടി അനൂപ് ബാങ്കില്‍ നിന്നും 20 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications