പ്രശസ്ത ചലചിത്ര സംവിധായകന്‍ രാജന്‍ ശങ്കരാടി അന്തരിച്ചു
കൊച്ചി: സംവിധായകനായും സഹസംവിധായകനായും പേരെടുത്ത രാജന്‍ ശങ്കരാടി(63) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാജന്‍ ആലുവയിലെ സ്വകാര്യ ആശുപത്രില്‍വെച്ചായിരുന്നു മരിച്ചത്. ആലുവ എടത്തല സ്വദേശിയാണ് രാജന്‍ ശങ്കരാടി.
ഗുരുജീ ഒരു വാക്ക്, ക്ലിയോപാട്ര, മീനത്തില്‍ താലികെട്ട് എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി സിനിമകളില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. ജോഷി, സിബി മലയില്‍ തുടങ്ങിയവര്‍ക്കൊപ്പം സഹസംവിധായകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, മുഖം, ആഗസ്റ്റ് ഒന്ന് എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്. റണ്‍വേ, മറുപുറം, നസ്രാണി, ജൂലൈ 4, പോത്തന്‍ വാവ എന്നീ സിനിമകളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായും രാജന്‍ മികവ് തെളിയിച്ചു.












Click it and Unblock the Notifications