കുപ്രസിദ്ധ അമ്പലമോഷ്ടാവ് ഭഗവാൻ രമേശ് പിടിയിൽ: അറസ്റ്റ് മോഷ്ടിക്കാനെത്തിയപ്പോള്‍, വേറെയും കേസുകള്‍!
പാലക്കാട്: കുപ്രസിദ്ധ അന്തർജില്ലാ അമ്പലമോഷ്ടാവ് തമിഴ്നാട്, ദിണ്ടിഗൽ, സെമ്പട്ടി സ്വദേശി രമേശ് എന്ന ഭഗവാൻ രമേശ് ( 29) നെയാണ് വാളയാർ SI അൻഷാദും ജില്ലാ ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞയാഴ്ച വാളയാർ, സത്രപ്പടിയിലുള്ള മാരിയമ്മൻ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരവെയാണ് ചൊവ്വാഴ്ച രാത്രി വീണ്ടും മോഷണത്തിനെത്തിയ രമേശ് പോലീസിന്റെ പിടിയിലായത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ കഴിഞ്ഞ മൂന്നു മാസമായി പാലക്കാട് , മലപ്പുറം ജില്ലകളിൽ നടന്നു വന്ന നിരവധി അമ്പല മോഷണ കേസ്സുകൾക്ക് തുമ്പു ലഭിച്ചു.
1.വാളയാർ സത്രപ്പടി മാരിയമ്മൻ ക്ഷേത്രം, 2. വേനോലി ശ്രീ സത്യക്കോട് അയ്യപ്പക്ഷേത്രം, 3.പുതുശ്ശേരി, വടക്കേത്തറ ശ്രീ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രം,4. അകത്തേത്തറ, കൽമാടം ശ്രീബാല അയ്യപ്പക്ഷേത്രം, 5. അകത്തേത്തറ വേട്ടക്കരുമൻ ക്ഷേത്രം, 6.ലക്കിടി ശ്രീ കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രം, 7.കൊപ്പം, പള്ളിപ്പുറം ചെമ്പറ ശ്രീ അങ്കമഹാകാളൻ ക്ഷേത്രം, 8.പെരുമടിയൂർ ശ്രീ നെടുങ്ങനാട്ട് മുത്തശ്ശിയാർ ക്കാവ് ക്ഷേത്രം, 9. യാക്കര, കണ്ണാടി ശ്രീ കൊറ്റുകുളങ്ങര ക്ഷേത്രം, 10. കുറ്റിപ്പുറം, തിരുനാവായ ശിവക്ഷേത്രം എന്നിവിടങ്ങളിലെ അമ്പല ഭണ്ഡാരങ്ങളും, അമ്പല ഓഫീസുകളും കുത്തിത്തുറന്ന് പണം മോഷ്ടിച്ചത് പ്രതി സമ്മതിച്ചു, ഏകളേശം ഒരു ലക്ഷത്തോളം രൂപ കളവ് ചെയ്ത് പ്രതി കൈക്കലാക്കിയതായി കണ്ടെത്തി. കൂടാതെ പണി പൂർത്തിയാകാത്ത വീടുകളിൽ നിന്നും ഇലക്ട്രിക് കേബിളുകളും മോഷ്ടിച്ച് വിറ്റതായി പ്രതി സമ്മതിച്ചു.

തമിഴ്നാട്ടിൽ നിന്നും 15 വർഷങ്ങൾക്കു മുമ്പ് അച്ഛനോടൊപ്പം കേബിൾ കുഴി കുഴിക്കുന്ന ജോലിക്കായി ആലുവയിലെത്തിയ രമേശ് പിന്നീട് കുപ്രസിദ്ധ മോഷ്ടാവ് കോതമംഗലം കുട്ടപ്പന്റെ ശിശ്യത്വം സ്വീകരിച്ച് അമ്പല മോഷണം തൊഴിലാക്കുകയായിരുന്നു.
ഭണ്ഡാരങ്ങളിലെ ചില്ലറക്കാശ് എടുക്കാറില്ല, റെയിൽവേ ട്രാക്കുകളിലൂടെ നടന്നാണ് രാത്രി അമ്പലങ്ങൾ കണ്ടെത്തി മോഷണം നടത്തുന്നത്. രമേശിനെതിരെ നേരത്തെ എറണാകുളം ജില്ലയിലെ പാലാരിവട്ടം, ആലുവ, പെരുമ്പാവൂർ , തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട, കൊരട്ടി, കൊടകര, വടക്കേക്കാട് ,
പാലക്കാട് ജില്ലയിലെ മലമ്പുഴ, മങ്കര, ചാലിശ്ശേരി, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം . കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ ഉണ്ട്. എറണാകുളം, ആലുവ, ഇരിങ്ങാലക്കുട, ചാവക്കാട്, തലശ്ശേരി, കണ്ണൂർ, പാലക്കാട്, ആലത്തൂർ, ഒറ്റപ്പാലം, വിയ്യൂർ എന്നീ ജയിലുകളിലായി 10 വർഷത്തോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്, ശേഷം വാളയാർ - കോയമ്പത്തൂർ അതിർത്തിയിൽ താമസിച്ച് കളവ് നടത്തി വരികയായിരുന്നു. മോഷണ മുതലുകൾ ആഡംഭര ജീവിതം നയിക്കുന്നതിനും, മദ്യത്തിനും, കഞ്ചാവിനുമാണ് ഉപയോഗിക്കുന്നത്.
പ്രതിയെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. വാളയാർ SI. S. അൻഷാദ്, ജില്ലാ ക്രൈം സ്ക്വാഡ് SI. S. ജലീൽ, R. കിഷോർ, K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ്, S. ഷമീർ വാളയാർ പോലീസ് സ്റ്റേഷനിലെ SCP0 മാരായ ഷാജഹാൻ, ശങ്കരനാരായണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications