മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട്ടില്‍ കയറി എടിഎം കാര്‍ഡും മൊബൈല്‍ ഫോണും മോഷ്ടിച്ച് കടന്നു: കള്ളന്‍ പിടിയിൽ

  • By Desk
Google Oneindia Malayalam News

മലപ്പുറം: വീട്ടില്‍ കയറി എടിഎം കാര്‍ഡും, പണവും മൊബൈല്‍ ഫോണിന് പുറമെ വസ്ത്രങ്ങളും മോഷ്ടിച്ച് കടന്ന കള്ളന്‍ പിടിയില്‍, കഴിഞ്ഞ ഫെബ്രുവരി എട്ടിന് ചേളാരിയിലാണ് ഇത്തരത്തില്‍ മോഷണം നടന്നത്. പ്രതിയുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണമോഷണക്കേസിലെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി കുപ്പിയില്‍ ശംസുദ്ധീന്‍(35) നെയാണ് തിരൂരങ്ങാടി സി.ഐ. റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി എട്ടിന് പുലര്‍ച്ചെ താഴെചേളാരിയിലെ വെള്ളേടത്ത് കരുണയില്‍ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്.

<br> നസീര്‍ വധശ്രമം; എഎന്‍ ഷംസീര്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണം, കോണ്‍ഗ്രസിന്‍റെ ഉപവാസ സമരം ഇന്ന്
നസീര്‍ വധശ്രമം; എഎന്‍ ഷംസീര്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണം, കോണ്‍ഗ്രസിന്‍റെ ഉപവാസ സമരം ഇന്ന്

മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് ഇയാള്‍ അകത്ത് കയറിയത്. 9,000രൂപ, രണ്ട് മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, ഒരു എ.ടി.എം. കാര്‍ഡ് തുടങ്ങിയവയാണ് കവര്‍ന്നത്. കാര്‍ഡ് ഉപയോഗിച്ച് നാലുതവണയായി കോട്ടയ്ക്കല്‍ എ.ടി.എം കൗണ്ടറില്‍നിന്നും 25,000 രൂപ പിന്‍വലിച്ചിട്ടുണ്ട്. പര്‍ദ്ദ ധരിച്ചെത്തിയാണ് ഇയാള്‍ പണം പിന്‍വലിക്കാനെത്തിയിരുന്നത്. സി.സി.ടിവിയില്‍ നിന്നും ഇയാളുടെ രൂപവും വാഹനവും പൊലീസിന് ലഭിച്ചിരുന്നു. പോലീസ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.

arrested-1537491964-

ഐക്കരപ്പടിയിലെത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മിനിലോറിയില്‍ കക്ക വില്‍പ്പന നടത്തുന്നതിനിടെ പ്രതി വീട്ടില്‍ ആളില്ലെന്ന് കണ്ടതോടെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നത്രെ. പള്ളിയിലെ പ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്നതായി ഇയാള്‍ക്കെതിരെ ഫറോക്ക്, കുന്നമംഗലം, പൊലിസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കോടതിയില്‍ ഹാജരായാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. സി.ഐ.ക്ക് പുറമെ എ.എസ്.ഐ രഞ്ജിത്, ശ്യാം, നിഖില്‍ എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.

Malappuram
English summary
Man arrested in robberry case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X