മദ്യപിച്ച് വഴക്കിട്ടു; ചേട്ടനെ അനിയന്‍ തല്ലിക്കൊന്നു!!!
മലപ്പുറം: മദ്യപിച്ചെത്തി ബഹളം വച്ചതിന് അനിയന്‍ ചേട്ടനെ തല്ലിക്കൊന്നു. എടപ്പാള്‍ പെല്‍പ്പാക്കരയിലാണ് സംഭവം. എടപ്പാള്‍ സ്വദേശി മണികണ്ഠനാണ് അനുജന്‍ രവീന്ദ്രന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. രാത്രിയാണ് സംഭവം നടന്നത്. മണികണ്ഠനും രവീന്ദ്രനും മദ്യപിച്ചെത്തി സ്ഥിരമായി വഴക്കിടുമായിരുന്നു. പതിവ് വഴക്കാണെന്ന് കരുതി നാട്ടുകാരും ശ്രദ്ധിച്ചില്ല.
സംഭവദിവസവും അമിതമായി മദ്യപിച്ചെത്തിയ മണികണ്ഠന്‍ അനുജന്‍ രവീന്ദ്രനുമായി വാക്ക് തര്‍ക്കത്തിലായി. വാക്കേറ്റം കയ്യേറ്റത്തിലെത്തിയപ്പോള്‍ രവീന്ദ്രന്‍ നിയന്ത്രണം വിട്ട് സഹോദരനെ തല്ലികൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭാര്യയുമായി പിരിഞ്ഞ് കഴിയുന്ന മണികണ്ഠന്‍ 15 വര്‍ഷമായി സഹോദരന്റെ കൂടെയായിരുന്നു താമസം.

മണികണ്ഠനെ വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. മണികണ്ഠനു സുഖമില്ലെന്നും കിടപ്പാണെന്നുമായിരുന്നു രവീന്ദ്രന്റെ പ്രതികരണം. എന്നാല്‍ പകല്‍ മുഴുവന്‍ മണികണ്ഠനെ പുറത്തു കാണാഞ്ഞതോടെ സംശയം തോന്നിയ അയല്‍വാസികള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ പൊന്നാനി പോലീസില്‍ വിവരമറിയിക്കുകയായികരുന്നു.
പൊന്നാനി സിഐ രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പെട്ടന്നുള്ള പ്രകോപനത്തില്‍ മര്‍ദ്ദിച്ചതാണെന്നും കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നുമാണ് രവീന്ദ്രന്‍ പോലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications