കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ തട്ടിപ്പ്: യുവാവിന് നഷ്ടമായത് 24,000 രൂപ; ഫോണ്‍ബുക്ക് ചെയ്തു കിട്ടിയത് മാര്‍ബിള്‍ കഷ്ണം!!!

Google Oneindia Malayalam News

ചെറുതോണി: ഇടുക്കി ചെറുതോണിയിലാണ് 24,000 രൂപയുടെ ഓണ്‍ലൈനില്‍ വ്യാപര തട്ടിപ്പ് നടന്നത്. ചെറുതോണിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യ്തു വന്നിരുന്ന പി. എസ് അജിത്ത് എന്ന യുവാവിനാണ് പണം നഷ്ടപ്പെട്ടത്. ഫോണ്‍ ബുക്ക് ചെയ്ത് കാത്തിരുന്ന ഇദ്ദേഹത്തിന് പാഴ്‌സലായി എത്തിയത് ഒരു മാര്‍ബിള്‍ കഷ്ണമാണ്.ഫ്‌ളിപ്പ്ക്കാര്‍ട്ടിലൂടെ മൊബൈല്‍ ഫോണ് വാങ്ങുന്നതിന് 23,990 രൂപ പണമടച്ചാണ് ഇയാള്‍ ബുക്കിംഗ് നടത്തിയത്.

<strong> ട്രോളിംഗ് നിരോധനം അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു; തീരം ഇനി വറുതിയിലേക്ക്</strong> ട്രോളിംഗ് നിരോധനം അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു; തീരം ഇനി വറുതിയിലേക്ക്

തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പാഴ്‌സല്‍ ചെറുതോണിക്കു സമീപം വെള്ളക്കയത്തുള്ള ഓഫീസില്‍ എത്തുകയും ചെയ്തു. പാര്‍സല്‍ തുറന്നു നോക്കിയപ്പോഴാണ് കവറില്‍ മൊബൈലിനു പകരം മാര്‍ബിള്‍ കഷണം ആണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓഫിസിലെത്തി വിവരം അവതരിപ്പിച്ചെങ്കിലും അവിടുത്തെ ജീവനക്കാര്‍ അവര്‍ക്ക് ഉത്തരവാദിത്വം ഇല്ലന്നാണ് അറിയിച്ചത്.തുടര്‍ന്ന് അജിത്ത് ഇടുക്കി പോലീസില്‍ പരാതി നല്‍കി.

online-shopping

ഇത്തരം നിരവധി തട്ടിപ്പുകളാണ് സമീപകാലങ്ങളില്‍ ചെറുതോണി ഭാഗത്ത് നടന്നത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കുമളിയിലും ഫോണിനു പകരം ഇത്തരത്തില്‍ ഒരു കല്ല് ലഭിച്ചിരുന്നു. വെള്ളക്കയത്തെ ഓഫീസില്‍ ലക്ഷക്കണക്കിനു രൂപയുടെ പാര്‍സലുകളാണ് ദിവസേന എത്തുന്നത്. കുട്ടികളെ ഉപയോഗിച്ചാണ് പാര്‍സലുകള്‍ ഉടമകള്‍ക്ക് കൈമാറുന്നത്. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയവരില്‍ പലരും കബളിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആരും പുറത്തുപറയാത്തതാണ് ഇത്തരം തട്ടപ്പുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്.

English summary
Man lost 24000 rs in online fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X