Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാതായ വിമാനം എവിടെ? ഒരു വിവരവും ഇല്ലെന്ന് പ്രതിരോധമന്ത്രി

ദില്ലി: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വെച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ വിമാനം കാണാതായി ഒരാഴ്ച പിന്നിടുമ്പോഴും ഇതേക്കുറിച്ച് കാര്യമായ ഒരു വിവരവും ഇല്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. കടലിനടിയില്‍ തിരച്ചില്‍ നടത്തുന്നതിനാണ് ഇപ്പോള്‍ ശ്രദ്ധകൊടുക്കുന്നത്. ഇതുവരെ വിമാനത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

ഇന്ത്യന്‍ കോസ്റ്റര്‍ ഗാര്‍ഡിന്റെ കപ്പലുകളും, നേവി, എയര്‍ഫോഴ്‌സ് വിഭാഗവുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. സൈനിക വിഭാഗങ്ങളുടെ 11 വിമാനങ്ങള്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഇത് കൂടാതെ 13 കപ്പലുകളും കടലിന്റെ വിവിധ ഭാഗങ്ങളില്‍ വിമാനത്തിനായി തിരഞ്ഞുകൊണ്ടിരിക്കുകയാണ്.

 manohar-parrikar

ചില വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഇതുവഴി കടന്നുപോകുന്ന മര്‍ച്ചന്റ് ഷിപ്പുകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാന അവശിഷ്ടങ്ങളോ, അസ്വാഭാവികമായ വസ്തുക്കളോ കടലില്‍ കണ്ടാല്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. നടപടിക്രമമെന്ന രീതിയില്‍ വിമാനം കാണാതെ പോയതുമായി ബന്ധപ്പെട്ട് ചെന്നൈ സെലായുര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ ഏറ്റവും വലിയ തിരച്ചിലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 29 സൈനികരുമായി അന്തമാനിലേക്ക് പോയ വിമാനം കടല്‍മധ്യേ കാണാതാവുകയായിരുന്നു. ഇതിനുശേഷം വിമാനത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. സൈനികര്‍ ഇപ്പോഴും സുരക്ഷിതരാണെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+