കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 തവണ ലോക ചാമ്പ്യനായ മേരി കോമിന്റെ ഒളിമ്പിക്‌സ് സ്വപ്‌നങ്ങള്‍ അവസാനിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ ബോക്‌സര്‍ മേരി കോമിന്റെ ഒളിമ്പിക്‌സ് സ്വപ്‌നങ്ങള്‍ അവസാനിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ മേരി കോമിന് റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടാനായില്ല. അസ്താനയില്‍ നടന്ന ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടില്‍ മേരി കോം പുറത്തായതോടെയാണിത്.

2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 51 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ മേരി കോം ജര്‍മനിയുടെ അസീസി നിമാനിയോടാണ് പരാജയപ്പെട്ടത്. ടൂര്‍ണമെന്റില്‍ സെമി ഫൈനലിലെത്തിയവര്‍ക്ക് മാത്രമേ റിയോ ഒളിമ്പിക്‌സില്‍ യോഗ്യത ലഭിക്കൂ. മത്സരത്തില്‍ മേരി കോം തുടക്കം മുതല്‍ ആക്രമണം നടത്തിയെങ്കിലും പ്രതിരോധം തീര്‍ക്കുന്നതില്‍ നിമാനി വിജയിച്ചു.

mary-kom

ഇടയ്ക്ക് പ്രതിരോധത്തിലേക്ക് വലിയുകയും അവസരം ലഭിക്കുമ്പോള്‍ ആക്രമിക്കുകയും ചെയ്യുന്ന ശൈലിയാണ് നിമാനി പുറത്തെടുത്തത്. മേരി കോമിനെതിരെ ഇത് വിജയിക്കുകയും ചെയ്തു. ഈ ടൂര്‍ണമെന്റിലൂടെയാണ് വനിതാ ബോക്‌സര്‍മാരുടെ അവസാന സംഘത്തിന് റിയോയിലേക്ക് യോഗ്യത നിശ്ചയിക്കുന്നത്.

51 കിലോഗ്രാം, 60 കിലോഗ്രാം, 75 കിലോഗ്രാം വിഭാഗത്തിലാണ് മത്സരം. 12 പേര്‍ക്ക് ടൂര്‍ണമെന്റിലൂടെ റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടാം. റിയോയില്‍ ഇന്ത്യ ഏറെ മെഡല്‍ പ്രതീക്ഷയുള്ള താരമായിരുന്നു മേരികോം. ഇന്ത്യന്‍ വനിതാ ബോക്‌സിങ്ങിലെ ഇതിഹാസതാരമായി വിലയിരുത്തപ്പെടുന്ന മേരി കോമിന് ഒളിമ്പിക്‌സ് യോഗ്യത നഷ്ടപ്പെട്ടതോടെ അവര്‍ വിരമിക്കല്‍ പ്രഖ്യാപനം ഉടന്‍ നടത്തിയേക്കും.

English summary
Mary Kom's 2016 Rio dream over, loses in World Championship 2nd round
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X