ക്രിക്കറ്റിനെ വിവാദത്തിലാക്കിയ സുന്ദരികള്‍
ലണ്ടന്‍: കളിക്കാര്‍ക്ക് ഫോമിലെത്താന്‍ വേണ്ടി ഗേള്‍ഫ്രണ്ട്സിനെ കൂടെ താമസിപ്പിക്കാന്‍ അനുവദിക്കുകയോ - ഇതാദ്യമായാണ് ബി സി സി ഐക്ക് ഇങ്ങനെ ഒരു ചരിത്രം. ക്രിക്കറ്റ് കളിക്കാര്‍ ഭാര്യയും മക്കളുമൊത്ത് ടീം ഹോട്ടലില്‍ കഴിയാറുണ്ടെങ്കിലും ഗേള്‍ ഫ്രണ്ട്സിനെ അനുവദിക്കുന്നത് ഇതാദ്യമായാണ്.
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ചര്‍ച്ചകളിലും വിരാട് കോലിയും അനുഷ്ക ശര്‍മയും ഹോട്ട് ടോപ്പിക് ആയിക്കഴിഞ്ഞു. എന്തായാലും അനുഷ്ക മാത്രമല്ല, ഇതിന് മുന്‍പും പല ബോളിവുഡ് സുന്ദരികളും ക്രിക്കറ്റിനെ വിവാദത്തില്‍ പെടുത്തിയിട്ടുണ്ട്.
ജെന്റില്മാന് ഗെയിം എന്നൊക്കെ പേരിട്ട് വിളിക്കുമെങ്കിലും വിവാദങ്ങള്‍ ഒരു കാലത്തും ക്രിക്കറ്റില്‍ പുത്തരിയല്ല. ക്രിക്കറ്റര്‍മാരുടെയും നടിമാരുടെയും രഹസ്യബന്ധം മുതല്‍ ചില നടിമാരുടെ പബ്ലിസിറ്റി സ്റ്റണ്ട് വരെ ക്രിക്കറ്റിനെ പേരുദോഷം കേള്‍പ്പിച്ചിട്ടുണ്ട്.

അനുഷ്ക ശര്‍മ
ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലെ പോസ്റ്റര്‍ ബോയ് വിരാട് കോലിയുടെ ബാറ്റിംഗ് ഫോമൗട്ടാണ് അനുഷ്കയെ ക്രിക്കറ്റ് വിവാദത്തിലെത്തിച്ചത്. ചരിത്രത്തിലാദ്യമായി ഒരു കളിക്കാരന്റെ കാമുകിക്ക് ടീം ഹോട്ടലില്‍ കഴിയാന്‍ അനുവാദം നല്കി എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍

മന്ദിരാ ബേദി
2003 ലോകകപ്പിലെ പ്രീ മാച്ച്, പോസ്റ്റ് മാച്ച് പരിപാടികളിലെ താരമായിരുന്നു ഈ ചൂടന്‍ സുന്ദരി. ഇന്ത്യന്‍ ക്രിക്കറ്റില്‍ കളിക്കാരല്ലാത്ത സുന്ദരികളെ ഒരു ട്രെന്‍ഡാക്കി മാറ്റിയത് മന്ദിരയാണ്. ഐ പി എല്ലിലും കളിയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട് മന്ദിരാ ബേദി

അര്‍ച്ചന വിജയ
ഐ പി എല്‍ ക്രിക്കറ്റിലെ സൂപ്പര്‍ അവതാരകമാരില്‍ ഒരാളാണ് അര്‍ച്ചന വിജയ. ഓരോ കളിയിലും പ്രത്യക്ഷപ്പെടുന്ന വസ്ത്രത്തിന്റെ പ്രത്യേകത കൊണ്ടാണ് അര്‍ച്ചന ശ്രദ്ധേയയായത്. ഐ പി എല്ലിലെ എക്ട്സ്ട്രാ ഇന്നിംഗ്സുകളാണ് അര്‍ച്ചനയുടെ ഫേവറിറ്റ് ഷോ.

പൂനം പാണ്ഡെ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയാല്‍ നഗ്നയായി ഓടും എന്നായിരുന്നു ബോളിവുഡ് ഗ്ലാമര്‍ ഗേളായ പൂനം പാണ്ഡെയുടെ പ്രസ്താവന. വെറും പബ്ലിസിറ്റി സ്റ്റണ്ടായിരുന്നു പൂനത്തിന്റെ വാക്കുകള്‍, ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൂനം വാക്കുമാറ്റി.

ലക്ഷ്മി റായ്
മലയാളി ഫാസ്റ്റ് ബൗളറായ ശ്രീശാന്തുമായി ബന്ധപ്പെടുത്തിയാണ് ലക്ഷ്മി റായുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ ശ്രീശാന്ത് വെറും കൂട്ടുകാരനാണ് എന്ന് ലക്ഷ്മി റായി പിന്നീട് പറഞ്ഞു.

പ്രീതി സിന്റ
പഞ്ചാബ് സൂപ്പര്‍ കിംഗ്സിന്റെ ടീം ഉടമയായ പ്രീതി സിന്റെ മുന്‍ കാമുകന് നെസ് വാഡിയ പീഡിപ്പിച്ചു എന്ന പരാതിയോടെയാണ് വിവാദനായികയായത്.

ശില്പ ഷെട്ടി
ഐ പി എല്ലിലെ സൂപ്പര്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെ ഉടമയാണ് ശില്പ ഷെട്ടി. ഒത്തുകളി വിവാദത്തില്‍ ശില്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും പങ്കുണ്ട് എന്ന് ആരോപണമുണ്ടായിരുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications