കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലാസ്റ്റിക്ക് നിരോധന ഉത്തരവ് പിൻവലിക്കാനായി വ്യാപാരികൾ പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയുള്ള പ്ലാസ്റ്റിക് നിരോധന ഉത്തരവ് പിന്‍വലിക്കുക, വ്യാപാരികളെ ദ്രോഹിക്കുന്ന വിധം കട പരിശോധനയും അമിത ഫൈന്‍ അടക്കമുള്ള ശിക്ഷാനടപടികള്‍ അവസാനിപ്പിക്കുക, നിലവില്‍ കടയിലെ സ്റ്റോക്ക് വിറ്റഴിക്കാനുള്ള സാവകാശം നല്‍കുക, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, മില്‍മ, സിവില്‍ സപ്ലൈ മറ്റ് ബ്രാന്‍ഡ് കമ്പനികള്‍ക്ക് നല്‍കിയത് പോലെ ഇളവുകള്‍ വ്യാപാരികള്‍ക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വ്യാപാരികൾ ജില്ലയിലെ പഞ്ചായത്ത് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കടകളടച്ചാണ് വ്യാപാരി മാർച്ച് നടത്തിയത്.

സുധാകരന്റെ രാഷ്ട്ര രക്ഷാ മാർച്ചിൽ ഉദ്ഘാടകരായി ചെന്നിത്തലയും ഡി.കെ ശിവകുമാർ പങ്കെടുക്കുംസുധാകരന്റെ രാഷ്ട്ര രക്ഷാ മാർച്ചിൽ ഉദ്ഘാടകരായി ചെന്നിത്തലയും ഡി.കെ ശിവകുമാർ പങ്കെടുക്കും

പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണാ സമരം തുണ്ടി യൂണിറ്റ് പ്രസിഡന്റ് എസ്തഫാന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് എസ്. ബഷീര്‍ ഉ്ദഘാടനം ചെയ്തു. പി അബ്ദുള്ള പദ്ധതി വിശദീകരണം നടത്തി. പേരാവൂര്‍ യൂണിറ്റ് സെക്രട്ടറി പി. പുരുഷോത്തമന്‍, മധു നന്ത്യത്ത്, ബേബി, പി വി ജോസ് എന്നിവര്‍ സംസാരിച്ചു. കോളയാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ കടയടച്ച് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും മുന്‍ പ്രസിഡന്റ് കെ.വി രാഘവന്റെ അധ്യക്ഷതയില്‍ യൂണിറ്റ് പ്രസിഡന്റ് കെ.ജെ മനോജ് ഉദ്ഘാടനം ചെയ്തു.

dharna-157

പുഞ്ചക്കര മോഹനന്‍, റജി മാത്യു, എം. ഷൈജു, ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കേളകം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖല പ്രസിഡന്റ് ജോര്‍ജ്ജുകുട്ടി വാളുവെട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു.

അടക്കാത്തോട് യൂണിറ്റ് പ്രസിഡന്റ് ഇ.എസ് ശശി അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ജോസഫ് പാറയ്ക്കല്‍, ടോമി വാളുവെട്ടിക്കല്‍, വി.ആര്‍ ഗിരീഷ്, ജോഷി ജോര്‍ജ്, മേരിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. യൂണിറ്റ് പ്രസിഡന്റ് എസ്.ജെ തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജെയിംസ് കൊച്ചു വേലിക്കകത്ത് അധ്യക്ഷനായി. അജേഷ് ഇരിങ്ങോളി, മനോജ് കുരുടികുളം എന്നിവര്‍ സംസാരിച്ചു.

English summary
Merchants held Panchayat office march to remove plastic ban in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X