Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ്മീര്‍ ഇന്ത്യയുടെത്; പാക് പ്രധാനമന്ത്രിക്ക് സുഷമാ സ്വരാജിന്റെ മറുപടി

ന്യൂഡല്‍ഹി: കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുമെന്ന സ്വപ്‌നം ഒരിക്കലും നടക്കാത്തതാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. കാശ്മീരില്‍ കഴിഞ്ഞദിവസങ്ങളിലായി നടന്ന സംഘര്‍ഷത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനു മറുപടിപറയുകയായിരുന്നു വിദേശകാര്യമന്ത്രി.

ഭൂമിയിലെ സ്വര്‍ഗമായ കാശ്മീരില്‍ പാക്കിസ്ഥാന്‍ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്. ജമ്മു കശ്മീര്‍ മുഴുവനായും ഇന്ത്യയ്‌ക്കൊപ്പമുണ്ടാകും. അനന്തകാലത്തോളം പാകിസ്ഥാന്റെ സ്വപ്നം നടക്കാന്‍ പോകുന്നില്ല. ബുര്‍ഹാന്‍ വാനിയെ പാക്ക് പ്രധാനമന്ത്രി രക്തസാക്ഷിയെന്നാണ് വിശേഷിപ്പിച്ചത്. വാനി ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരനാണെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലേയെന്നും സുഷമ ചോദിച്ചു.

 sushma-swaraj

ജമ്മു കാശ്മീര്‍ സംഘര്‍ഷത്തില്‍ പൂര്‍ണ ഉത്തരവാദിത്തം പാകിസ്ഥാനാണ്. ഭീകരസംഘടനകളെ കള്ളപ്പണം ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്ത്യയില്‍ കുഴപ്പമുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഷരീഫിന്റെ നേതൃത്വത്തിലുള്ള പിഎംഎല്‍എന്‍ പാക് അധിനിവേശ കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു.

ഇതിനുശേഷം നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ഷരീഫ് കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞത്. നേരത്തെ ബുര്‍ഹന്‍ വാനിയുടെ കൊലയ്ക്കുശേഷം കാശ്മീരില്‍ വലിയ രീതിയിലുള്ള പ്രതിഷേധം നടന്നിരുന്നു. ഏതാണ്ട് 40ഓളം പേര്‍ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+