കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ ക്രിമിനലെന്ന് വിളിച്ചു; മന്ത്രിക്കെതിരെ കോടതിയില്‍ പരാതി

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്രിമിനല്‍ എന്നു വിളിച്ചെന്നു കാട്ടി ഉത്തര്‍പ്രദേശ് മന്ത്രി മൊഹമ്മദ് അസം ഖാനെതിരെ കോടതിയില്‍ പരാതി. റാം സേവക് ശുക്ല എന്നയാളാണ് പരാതിയുമായി ലക്‌നൗ സിറ്റി മജിസ്‌ട്രേറ്റന്റെ മുന്‍പാകെ എത്തിയത്. പരാതിയില്‍ നവംബര്‍ 17ന് വാദം കേള്‍ക്കും.

ഉത്തര്‍പ്രദേശിലെ ജല്‍ നിഗം വകുപ്പില്‍ നിന്നും വിരമിച്ച എക്‌സിക്യുട്ടീവ് എഞ്ചിനീയറാണ് റാം സേവക് ശുക്ല. ജൂലൈ 22ന് ഫൈസാബാദില്‍ നടത്തിയ ഒരു പരാമര്‍ശത്തില്‍ പ്രധാനമന്ത്രി മോദിയെ അസം ഖാന്‍ അപമാനിച്ചതായി റാം സേവക് ചൂണ്ടിക്കാട്ടുന്നു. നരേന്ദ്ര മോദി ലോകത്തെ മുന്‍നിരയിലുള്ള ക്രിമിനലാണെന്ന് ആക്ഷേപിച്ചതായാണ് പരാതി.

narendramodi

പരാമര്‍ശം ഉള്‍പ്പെടുന്ന പത്രത്തിന്റെ കട്ടിങ്ങും പരാതിക്കാരന്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ അസം ഖാന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മന്ത്രി അതിന് തയ്യാറായില്ലെന്ന് റാം സേവക് ശുക്ല മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

നരേന്ദ്ര മോദിയെ അപമാനിക്കുന്നതിലൂടെ അദ്ദേഹത്തെ ജയിപ്പിച്ച ജനങ്ങളെക്കൂടി അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദിയെ നേതാവായി കരുതുന്ന ലക്ഷക്കണക്കിന് അനുയായികളെയും അസംഖാന്‍ ക്രിമിനല്‍ പരാമര്‍ശത്തിലൂടെ അപമാനിച്ചെന്ന് റാം സേവക് ശുക്ല പറയുന്നു. കോടതിയില്‍ പരാതിയുണ്ടായതുമായി ബന്ധപ്പെട്ട് അസം ഖാന്‍ പ്രതികരിച്ചിട്ടില്ല.

English summary
Modi filed complianed against utharpradesh minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X