Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും രാജ്യതാല്പര്യങ്ങള്‍ക്കെതിര്; മോദി ഭരണം രാജ്യത്തെ നശിപ്പിക്കുമ്പോള്‍ പിണറായി ഭരണം കേരളത്തെ ഇരുട്ടിലേക്ക് നയിക്കുകയാണെന്ന് മുല്ലപ്പള്ളി

മലപ്പുറംം: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും, കേരളത്തിലെ കമ്യൂണിസ്റ്റും രാജ്യതാല്പര്യങ്ങള്‍ക്കെതിരാണെന്ന് കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹാ യാത്രക്ക് മലപ്പുറം ചേളാരിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി ഭരണം രാജ്യത്തെ നശിപ്പിക്കുമ്പോള്‍ പിണറായി ഭരണം കേരളത്തെ ഇരുട്ടിലേക്ക് നയിക്കുകയാണ്. രാജ്യത്ത് ഭരണഘടനാപ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും, പൊതു മേഖലാ ബാങ്കുകളും ഇല്ലാതാക്കുന്ന നിലപാടുകളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഒരു വട്ടം കൂടി മോദിക്ക് ഭരണം നല്‍കിയാല്‍ രാജ്യത്തെ മതേതരത്വം എന്നെന്നേക്കുമായി ഇല്ലാതാകും. രാജ്യത്തെ ജനങ്ങള്‍ ഭീതിയൊടെയാണ് കഴിയുന്നത്.രാജ്യത്ത് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ പോലും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല.

Mullappaly Ramachandran

നരേന്ദ്ര മോദി ഗുജറാത്ത് ഭരിക്കുമ്പോഴാണ് അവിടെ വംശീയ ഹത്യ നടന്നത്. ഇതെല്ലാം അറിയുന്ന ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നവരാണ്. കോണ്‍ഗ്രസ്സ് അവര്‍ക്കൊപ്പം നിന്ന് രാജ്യത്തെ ഭീകര ശക്തികളില്‍ നിന്നും രക്ഷപ്പെടുത്തും. യു.ഡി.എഫ്. നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ അക്കൗണ്ടിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. അതിന്നുദാഹരണങ്ങളാണ് കണ്ണൂര്‍ വിമാനത്താവളവും മറ്റും. കോഴിക്കോട് വിമാനത്താവളത്തിന്ന് പ്രാഥമിക നടപടി കള്‍ സ്വീകരിച്ചത് ഇന്ദിരാഗാന്ധിയായിരുന്നു.

കെ.പി.കേശവമേനോന്റെ നേതൃത്വത്തില്‍ ഇതിനായി രൂപീകരിച്ച കമ്മറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് ഇന്ദിരാഗാന്ധി മാനാഞ്ചിറയില്‍ കോഴിക്കോട് വിമാനത്താവള പ്രഖ്യാപനം നടത്തിയത്. ആ വിമാന താവളത്തെയാണ് മോദിയും, പിണറായിയും ചേര്‍ന്ന് തകര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗം മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

കെ.പി.സക്കീര്‍ അധ്യക്ഷനായിരുന്നു. എ.പി.അനില്‍കുമാര്‍ എം.എല്‍.എ, പി.അബ്ദുള്‍ ഹമീദ് എം.എല്‍.എ.,കെ.പി.അനില്‍കുമാര്‍, യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍, സി.ആര്‍.ജയപ്രകാശ്, വി.വി.പ്രകാശ്, എ..കെ.അബ്ദുറഹിമാന്‍, കെ.പി.സി.സി.സെക്രടറി എം.എം.നസീര്‍, അഡ്വ.പഴങ്കളം മധു, തുടങ്ങിയവര്‍ പ്രസംഗിച്ചു. മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കലില്‍ വെച്ച് കോണ്‍ഗ്രസ്സ് ജില്ലാ ഭാരവാഹികള്‍ ജനമഹാ യാത്രയെ സ്വീകരിച്ചു.നിരവധി വാഹനങ്ങൂടെ അകമ്പടിയോടെ ചേളാരിയിലെത്തിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+