കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ വിമാനത്താവളങ്ങളും ഞങ്ങളുടെതെന്ന് മുല്ലപ്പള്ളി; സിപിഎം പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നു....

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട്, നെടുമ്പാശ്ശേരി ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളുടെ പിതൃത്വം കോണ്‍ഗ്രസിനും യുഡിഎഫിനും അവകാശപ്പട്ടതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂരിലുള്‍പ്പെടെ യുഡിഎഫ് സര്‍ക്കാറിന്റെ വികസനനേട്ടങ്ങളുടെ പിതൃത്വം ഇടതുമുന്നണി ഏറ്റെടുക്കുകയാണ്. ഇടതുമുന്നണിക്ക് അവകാശപ്പെടാന്‍ നേട്ടങ്ങളൊന്നുമില്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ തൊണ്ണൂറ് ശതമാനം പ്രവര്‍ത്തിയും പൂര്‍ത്തിയായത് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ്.

<strong>സനൽകുമാറിന്റെ കുടുംബംസത്യാഗ്രഹം തുടങ്ങി: സത്യാഗ്രഹത്തിന് ഭാര്യയും മക്കളും രക്ഷിതാക്കളും!! </strong>സനൽകുമാറിന്റെ കുടുംബംസത്യാഗ്രഹം തുടങ്ങി: സത്യാഗ്രഹത്തിന് ഭാര്യയും മക്കളും രക്ഷിതാക്കളും!!

ഉദ്ഘാടനത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാത്രമല്ല വി എസ് അച്യുതാനന്ദനെയും സര്‍ക്കാര്‍ ഒഴിവാക്കി. സി എം ഇബ്രാഹിം വ്യോമയാന മന്ത്രിയായ കാലത്ത് കണ്ണൂര്‍ എം പി എന്ന നിലയില്‍ ഉത്തരമലബാറില്‍ ഒരു വിമാനത്താവളം വരേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യാനും തുടക്കമിടാനും സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Mullappally Ramachandran

നെടുമ്പാശ്ശേരി വിമാനത്താവളം കെ കരുണാകരന്റെ സ്വപ്ന പദ്ധതിയായിരുന്നു. അന്ന് തന്റെ മൃതദേഹത്തിന് മുകളിലൂടെ മാത്രമേ വിമാനം ഇറക്കൂ എന്ന് പറഞ്ഞ എസ് ശര്‍മ്മ പിന്നീട് മന്ത്രിയായപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഭരണസമിതിയില്‍ അംഗമായി. മാനാഞ്ചിറയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ദിരാഗാന്ധിയാണ് കോഴിക്കോട് വിമാനത്താവളം വരുമെന്ന പ്രഖ്യാപനം നടത്തിയത്.

ഇതെല്ലാം ചരിത്ര വസ്തുതകളായിരിക്കെയാണ് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യാത്ത വിമാനത്താവളത്തില്‍ ബി ജെ പി പ്രസിഡന്റ് അമിത്ഷായ്ക്ക് പറന്നിറങ്ങാന്‍ അവസരം ഒരുക്കിയത്. പിണറായി വിജയന്‍ ആര്‍ എസ് എസിനെ ഇങ്ങനെ നിരന്തരം സഹായിച്ചുകൊണ്ടിരിക്കയാണ്. കെ സുരേന്ദ്രനെ പ്രദര്‍ശനവസ്തുവാക്കി ബി ജെ പി മഹത്വവല്‍ക്കരിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ആരോപിച്ചു.

English summary
Mullappally Ramachandran's comments about airport issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X