ഭാര്യയും അമ്മയും തല്ല്, യുവാവ് ആത്മഹത്യ ചെയ്തു
മുംബൈ: ഭാര്യയും അമ്മയും തമ്മിലുള്ള വഴക്ക് മൂലം ജീവിതം മടുത്ത യുവാവ് ആത്മഹത്യ ചെയ്തു. മുംബൈ പോലിസിലെ കോണ്‍സ്റ്റബിളായ സങ്കേത് സാവന്താണ് ഈ കടുംകൈ ചെയ്തത്. സ്വന്തം കാറിനുള്ളില്‍ വെച്ച് ഗണ്‍ ഉപയോഗിച്ച് നെഞ്ചത്ത് വെടിവെയ്ക്കുകയായിരുന്നു.
ഐപിഎസ് ഉദ്യോഗസ്ഥന്റെ വയര്‍ലെസ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സാവന്തിന്റെ മാതാവും പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിലാണ്. ഭാര്യ ഒരു പ്രമുഖ ആശുപത്രിയിലെ നഴ്‌സാണ്. നിരന്തരം വീട്ടില്‍ വഴക്കുണ്ടാകുന്നത് യുവാവിനെ ഏറെ വേദനിപ്പിച്ചിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയവര്‍ സാവന്തിനെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണമൊഴിയില്‍ കുടുംബവഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോലിസ് അപകടമരണം എന്ന രീതിയിലാണ് കേസെടുത്തത്. ആര്‍ക്കെതിരേയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് വിഖ്രോലി പോലിസ് സ്‌റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications