കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

29കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു

  • By Aswathi
Google Oneindia Malayalam News

മുംബൈ: യുവതിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചതായി പരാതി. 29 കാരിയായ യുവതിയാണ് പീഡനത്തിനിരയായത്. മുംബൈയിലെ ബയാന്ദര്‍ സ്റ്റേഷന് സമീപമം വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

കേസില്‍ രണ്ട് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദീപക് എന്നയാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

womam-abuse

ഈവണ്‍ മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ യുവതി ഒരു ജോലി അന്വേഷിച്ച് നടക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് വിളിച്ച യുവാക്കള്‍ കാറില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

റെയില്‍വേസ്റ്റേഷന് സമീപമുള്ള എ ടി എമ്മിന് സമീപം കാറില്‍ വച്ചാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയല്‍ വ്യക്തമാക്കിയിട്ടുണ്ട്. അപരിചിതനായ പ്രതി തന്റെ തലയില്‍ തോക്ക് വച്ച് ഭീഷണിപ്പെടുത്തി. ദീപക് എന്നയാള്‍ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി

English summary
Two men allegedly raped a 29-year-old woman at gun point on May 30 outside Bhayander station in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X