കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ നാവിക ഉദ്യോഗസ്ഥനെ തല്ലിച്ചതച്ചു, ശിവസേന നേതാവ് അറസ്റ്റില്‍, ഗുണ്ടാ ഭരണമെന്ന് ഫട്‌നാവിസ്!!

Google Oneindia Malayalam News

മുംബൈ: മുന്‍ നാവിക ഉദ്യോഗസ്ഥനെ ശിവസേന നേതാക്കള്‍ ക്രൂരമായി മര്‍ദിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെയുള്ള കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തു എന്ന് ആരോപിച്ചായിരുന്നു ആക്രമിച്ചത്. സംഭവത്തില്‍ ശിവസേന ശാഖാ പ്രമുഖ് കമലേഷ് കദമിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടിവലി ഈസ്റ്റില്‍ വെച്ചായിരുന്നു ആക്രമണം. ശിവസേനയെയും ഉദ്ധവ് താക്കറെയെയും പരിഹസിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തിരുന്നു ഈ നാവിക ഓഫീസര്‍. മറ്റൊരു ശിവസേന പ്രവര്‍ത്തകനായ സഞ്ജയ് മഞ്ചരേയും അറസ്റ്റിലായിട്ടുണ്ട്.

1

ബിജെപി എംഎല്‍എ അതുല്‍ ഭട്ട്കല്‍ക്കര്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതാണ് വലിയ വിവാദമായി മാറിയത്. ആറ് പേര്‍ ഒരു വീടിനുള്ളിലേക്ക് ഇരച്ചുകയറുന്നതും അവിടെ നിന്ന് മദന്‍ ശര്‍മ എന്നയാളെ കോളറിന് പിടിച്ച് വലിച്ചിറക്കി കൊണ്ടുവരുന്നതും, മുഖത്ത് തുടരെ അടിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ശിവസേന കങ്കണ റനൗത്തിന്റെ വീട് തകര്‍ത്തതിന് ശേഷം, മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മദന്‍ ശര്‍മയെ ക്രൂരമായി മര്‍ദിച്ചിരിക്കുകയാണെന്ന് അതുല്‍ ഭട്ട്കല്‍ക്കര്‍ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ഉദ്ധവ് ഏകാധിപത്യമാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

സംഭവം വിവാദമായതോടെയാണ് മദന്‍ ശര്‍മ സമത നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നോര്‍ത്ത് എസി ദിലീപ് സാവന്തിന് മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ദിലീപ് സാവന്ത് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ശിവസേനയ്‌ക്കെതിരെ രംഗത്ത് വന്നു. ഉദ്ധവ് താക്കറെ സംസ്ഥാനത്തെ ഗുണ്ടാഭരണം അവസാനിപ്പിക്കണമെന്ന് ഫട്‌നാവിസ് ആവശ്യപ്പെട്ടു. വാട്‌സാപ്പ് ഫോര്‍വേര്‍ഡിന്റെ പേരിലാണ് ഗുണ്ടകള്‍ ഈ ആക്രമണം അഴിച്ചുവിട്ടത്. ശക്തമായ നടപടി ഈ ഗുണ്ടകള്‍ക്ക് നേരെ വേണമെന്നും ഫട്‌നാവിസ് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Shiv Sena Criticizes Modi over the Covid situation in the country | Oneindia Malayalam

ബിജെപി നേതാവ് കിരിത് സോമയ്യയും ആക്രമണത്തിനെതിരെ രംഗത്തെത്തി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ കാന്തിവലി പോലീസ് സ്‌റ്റേഷന് മുന്നില്‍ ധര്‍ണ ഇരിക്കുമെന്ന് സോമയ്യ പറഞ്ഞു. കങ്കണ റനൗത്തും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. നാണക്കേട് എന്നാണ് വീഡിയോ പങ്കുവെച്ച് അവര്‍ ട്വീറ്റ് ചെയ്തത്. മദന്‍ ശര്‍മയുടെ കണ്ണിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. രണ്ട് പേര്‍ ഒളിവിലാണ്. അതേസമയം പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ് ശിവസേന.

യുഎഇയ്ക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രയേലുമായി സമാധാന ഉടമ്പടിക്ക്... ചരിത്ര പ്രഖ്യാപനവുമായി ട്രംപ്!!യുഎഇയ്ക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രയേലുമായി സമാധാന ഉടമ്പടിക്ക്... ചരിത്ര പ്രഖ്യാപനവുമായി ട്രംപ്!!

English summary
4 shiv sena leaders arrested on attack against ex navy officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X