കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുട്ടിലായി മുംബൈ നഗരം, വൈദ്യുതി വിതരണം നിലച്ചു, ട്രെയിനുകൾ ഉൾപ്പെടെ മുടങ്ങി

Google Oneindia Malayalam News

മുംബൈ: ടാറ്റയുടെ വൈദ്യുതി ഗ്രിഡിലുണ്ടായ തകരാര്‍ കാരണം ഇരുട്ടിലായി മുംബൈ നഗരം. മുംബൈ മെട്രോപൊളിറ്റന്‍ റീജണിലാണ് ഇന്ന് രാവിലെ മുതല്‍ വ്യാപകമായി വൈദ്യുതി തകരാറുണ്ടായത്. ടാറ്റയുടെ വൈദ്യുതി വിതരണത്തിലുണ്ടായ തകരാണ് കാരണമെന്ന് വൈദ്യുതി വിതരണ ബോര്‍ഡ് വ്യക്തമാക്കി.

പൂഞ്ഞാർ മാത്രം പോര, യുഡിഎഫിൽ ചേരാൻ കോൺഗ്രസിന് മുന്നിൽ പിസി ജോർജിന്റെ കണ്ടീഷൻപൂഞ്ഞാർ മാത്രം പോര, യുഡിഎഫിൽ ചേരാൻ കോൺഗ്രസിന് മുന്നിൽ പിസി ജോർജിന്റെ കണ്ടീഷൻ

വൈദ്യുതി തകരാറിലായതോടെ നിരവധി ട്രെയിനുകളുടെ സര്‍വ്വീസ് തടസ്സപ്പെട്ടിരിക്കുകയാണ്. മാത്രമല്ല നിരവധി സ്ഥലങ്ങളില്‍ ട്രാഫിക് സിഗ്നലുകളുടെ പ്രവര്‍ത്തനം നിലച്ചു. വൈദ്യുതി വിതരണം തടസ്സപ്പെട്ടത് ആശുപത്രികളില്‍ അടക്കം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളേയും സാരമായി ബാധിച്ചിരിക്കുകയാണ്.

mumbai

ഇത്തരത്തില്‍ ഒറ്റയടിക്ക് വലിയ തോതില്‍ വൈദ്യുതി വിതരണം നഗരത്തില്‍ നിലയ്ക്കുന്നത് ഇതാദ്യമാണ്. രാവിലെ 10.5നാണ് വൈദ്യുതി നിലച്ചത്. 3 മണിക്കൂറിനുളളില്‍ മുംബൈയില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ടാറ്റയുടെ വൈദ്യുതി വിതരണത്തില്‍ വന്ന തകരാര്‍ മൂലമാണ് വൈദ്യുതി നിലച്ചത് എന്നും അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ട്വീറ്റ് ചെയ്തു.

താരസംഘടന 'അമ്മ'യിൽ നിന്ന് രാജി വെച്ച് പാർവ്വതി, ഇടവേള ബാബുവിനെതിരെ പൊട്ടിത്തെറിച്ച് താരംതാരസംഘടന 'അമ്മ'യിൽ നിന്ന് രാജി വെച്ച് പാർവ്വതി, ഇടവേള ബാബുവിനെതിരെ പൊട്ടിത്തെറിച്ച് താരം

Recommended Video

cmsvideo
രക്ഷകനായി ഒരു വാക്സിൻ..ഉടൻ വരുമെന്ന് who | Oneindia Malayalam

കാവ്‌ല-പാഡ്‌ഗേ പവര്‍ ഹൗസിലെ സര്‍ക്യൂട്ട് രണ്ടിലുണ്ടായ തകരാറാണ് താനെയ്ക്കും മുംബൈയ്ക്കും ഇടയില്‍ വൈദ്യുതി വിതരണം തടസ്സപ്പെടാന്‍ കാരണം. ഐസിയുകളില്‍ അടക്കമുളള പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ ഡീസല്‍ ശേഖരം എട്ട് മണിക്കൂര്‍ നേരത്തേക്ക് എങ്കിലും ഉണ്ടെന്ന് ഉറപ്പാക്കാന്‍ ആശുപത്രികള്‍ക്ക് മുംബൈ കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കി. നവി മുംബൈ, താനെ, അന്ധേരി, ബാന്ദ്ര, വാഷി എന്നിവിടങ്ങളിലാണ് വ്യാപകമായി വൈദ്യതി ബന്ധം വിച്ഛേദിക്കപ്പെട്ടത്.

രണ്ടര മണിക്കൂറുകള്‍ക്ക് ശേഷം വൈദ്യുതി ബന്ധം ഭാഗികമായി പുനസ്ഥാപിച്ചിരിക്കുകയാണ്. താനെ, മുലുന്ദ് അടക്കമുളള പ്രദേശങ്ങളിലാണ് തകരാര്‍ പരിഹരിക്കപ്പെട്ടിരിക്കുന്നത്. റെയില്‍വേയിലേക്കുളള വൈദ്യുതി വിതരണവും പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് തീവണ്ടികളുടെ സമയം പുനക്രമീകരിച്ചിരിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൂര്‍ണമായും വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ രണ്ട് മണിക്കൂര്‍ കൂടി വേണ്ടി വരും എന്നാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ കമ്പനി അറിയിച്ചിരിക്കുന്നത്.

കോൺഗ്രസുമായി ചർച്ച നടത്തി മാണി സി കാപ്പൻ, എൻസിപി പിളർന്നേക്കും, കാപ്പൻ യുഡിഎഫിലേക്കെന്ന് സൂചനകോൺഗ്രസുമായി ചർച്ച നടത്തി മാണി സി കാപ്പൻ, എൻസിപി പിളർന്നേക്കും, കാപ്പൻ യുഡിഎഫിലേക്കെന്ന് സൂചന

'ഭാവനയെ കുറിച്ച് അങ്ങനെ അല്ല പറഞ്ഞത്', പാർവ്വതിയുടെ രാജിക്ക് പിറകേ വിചിത്ര ന്യായവുമായി ഇടവേള ബാബു'ഭാവനയെ കുറിച്ച് അങ്ങനെ അല്ല പറഞ്ഞത്', പാർവ്വതിയുടെ രാജിക്ക് പിറകേ വിചിത്ര ന്യായവുമായി ഇടവേള ബാബു

English summary
A large-scale power failure in Mumbai and its suburbs for hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X