മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 8 മരണം;സംഭവം പുലര്‍ച്ചെ 3-40 ന്; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു
ദില്ലി: മഹാരാഷ്ട്രയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് 8 പേര്‍ മരിച്ചു. മുംബൈക്കടുത്ത് ഭാവിണ്ടിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പട്ടേല്‍ കോമ്പണ്ട് മേഖലയില്‍ തകര്‍ന്നു വീണ കെട്ടിടത്തില്‍ നിന്നും 25 പേരെ രക്ഷപ്പെടിത്തിയെന്നാണ് പ്രാഥമിക വിവരം.

കെട്ടിടുത്തിനുള്ളില്‍ കുടുങ്ങിയ ഒരു ചെറിയ കുട്ടിയെ ദേശീയ ദുരന്ത നിവാരണ സേന എത്തി രക്ഷിക്കുന്ന വീഡിയോ എഎന്‍ഐ പുറത്ത് വിട്ടിട്ടുണ്ട്. കുട്ടി ഉള്‍പ്പെടെ ദുരന്ത നിവാരണ സേന എത്തി കെട്ടിടത്തിനുള്ളില്‍ നിന്നും 5 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 3-40 നാണ് സംഭവം. ബാക്കിയുള്ള 20 പേരെയും പ്രദേശവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. സേനക്ക് പുറമേ ഫയര്‍ഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തു. കെട്ടിടത്തില്‍ 20 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറഞ്ഞു. കൂടൂതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications