ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അഞ്ജലി ദമാനി രാജിവെച്ചു
മുംബൈ: ആം ആദ്മി പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ കണ്‍വീനറായിരുന്ന അഞ്ജലി ദമാനി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. മറ്റൊരു പ്രമുഖ നേതാവായ പ്രീതി ശര്‍മ മേനോനൊപ്പമാണ് അഞ്ജലി ദമാന പാര്‍ട്ടി വിട്ടത്. മഹാരാഷ്ട്ര എ എ പിയുടെ കണ്‍വീനറായിരുന്നു അഞ്ജലി ദമാനി. പ്രീതി ശര്‍മ മേനോന് സെക്രട്ടറിയും. ചൊവ്വാഴ്ചയാണ് ഇരുവരും പാര്‍ട്ടി വിട്ടത്.
രാജ്ദീപ് സര്‍ദേശായിക്കെതിരെ അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറില്‍ ഉണ്ടായ കയ്യേറ്റശ്രമത്തെ കുറിച്ച് അഞ്ജലി ദമാനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. വീഡിയോയില്‍ കാണുന്നത് സര്‍ദേശായി ആണ് ശാരീരിക ആക്രമണം കാണുന്നത് എന്നാണ് അഞ്ജലി ട്വീറ്റ് ചെയ്തത്. സത്യത്തിന്റെ കൂടെ മാത്രമേ താന്‍ നില്ക്കൂ എന്നും അവര്‍ പറഞ്ഞു.

കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് ഇവര്‍ ഔദ്യോഗികമായി പറയുന്ന കാരണം. തുടര്‍ന്നും എ എ പിക്ക് പിന്തുണ നല്‍കുമെന്ന് ഇവര്‍ അറിയിച്ചു. ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച കാലം മനോഹരമായിരുന്നു എന്നും എന്നാല്‍ കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതിനാല്‍ പാര്‍ട്ടി വിടുന്നു എന്നും പ്രീതി ശര്‍മ മേനോന് അറിയിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം ഒട്ടേറെ പ്രമുഖര്‍ ആം ആദ്മി പാര്‍ട്ടി വിട്ടുപോയിരുന്നു. ക്യാപ്റ്റന്‍ ഗോപിനാഥ്, ഷാസിയ ഇല്‍മി തുടങ്ങിയവര്‍ ഇങ്ങനെ പാര്‍ട്ടി വിട്ടവരാണ്. തിരഞ്ഞെടുപ്പും പബ്ലിസിറ്റിയും ഇല്ലാത്തത് കൊണ്ടാണോ പാര്‍ട്ടി വിടുന്നത് എന്നും ചിലര്‍ അഞ്ജലിയെ കളിയാക്കുന്നുണ്ട്. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് എ എ പി തീരുമാനിച്ചിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications