കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അഞ്ജലി ദമാനി രാജിവെച്ചു

Google Oneindia Malayalam News

മുംബൈ: ആം ആദ്മി പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ കണ്‍വീനറായിരുന്ന അഞ്ജലി ദമാനി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. മറ്റൊരു പ്രമുഖ നേതാവായ പ്രീതി ശര്‍മ മേനോനൊപ്പമാണ് അഞ്ജലി ദമാന പാര്‍ട്ടി വിട്ടത്. മഹാരാഷ്ട്ര എ എ പിയുടെ കണ്‍വീനറായിരുന്നു അഞ്ജലി ദമാനി. പ്രീതി ശര്‍മ മേനോന്‍ സെക്രട്ടറിയും. ചൊവ്വാഴ്ചയാണ് ഇരുവരും പാര്‍ട്ടി വിട്ടത്.

രാജ്ദീപ് സര്‍ദേശായിക്കെതിരെ അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയറില്‍ ഉണ്ടായ കയ്യേറ്റശ്രമത്തെ കുറിച്ച് അഞ്ജലി ദമാനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. വീഡിയോയില്‍ കാണുന്നത് സര്‍ദേശായി ആണ് ശാരീരിക ആക്രമണം കാണുന്നത് എന്നാണ് അഞ്ജലി ട്വീറ്റ് ചെയ്തത്. സത്യത്തിന്റെ കൂടെ മാത്രമേ താന്‍ നില്‍ക്കൂ എന്നും അവര്‍ പറഞ്ഞു.

anjali-damania

കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് ഇവര്‍ ഔദ്യോഗികമായി പറയുന്ന കാരണം. തുടര്‍ന്നും എ എ പിക്ക് പിന്തുണ നല്‍കുമെന്ന് ഇവര്‍ അറിയിച്ചു. ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച കാലം മനോഹരമായിരുന്നു എന്നും എന്നാല്‍ കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതിനാല്‍ പാര്‍ട്ടി വിടുന്നു എന്നും പ്രീതി ശര്‍മ മേനോന്‍ അറിയിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം ഒട്ടേറെ പ്രമുഖര്‍ ആം ആദ്മി പാര്‍ട്ടി വിട്ടുപോയിരുന്നു. ക്യാപ്റ്റന്‍ ഗോപിനാഥ്, ഷാസിയ ഇല്‍മി തുടങ്ങിയവര്‍ ഇങ്ങനെ പാര്‍ട്ടി വിട്ടവരാണ്. തിരഞ്ഞെടുപ്പും പബ്ലിസിറ്റിയും ഇല്ലാത്തത് കൊണ്ടാണോ പാര്‍ട്ടി വിടുന്നത് എന്നും ചിലര്‍ അഞ്ജലിയെ കളിയാക്കുന്നുണ്ട്. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് എ എ പി തീരുമാനിച്ചിരുന്നു.

English summary
In a major setback for Arvind Kejriwal, Anjali Damani resigned from a prominent position in Aam Aadmi Party (AAP) in Maharashtra. Damania along with another prominent party leader in the state Preeti Sharma Menon quit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X