ടിവി ഷോയ്ക്കിടെ നടിയെ പീഡിപ്പിതായി പരാതി
മുംബൈ: ടി വി ഷോയുടെ സെറ്റില്‍ വെച്ച് നടിയെ പീഡിപ്പിച്ചതായി പരാതി. സ്റ്റാര്‍ പ്ലസിലെ യേ ഹേ മൊഹബ്ബത്തേനിലൂടെ പ്രശസ്തയായ ദിവ്യാങ്ക ത്രിപാഠിയാണ് ടി വി ഷോയുടെ സെറ്റില്‍ വെച്ച് പീഡനത്തിന് ഇരയായത്. മദ്യപിച്ച് ഷൂട്ടിംഗ് സെറ്റിലെത്തിയ അജ്ഞാതനാണ് ദിവ്യാങ്ക ത്രിപാഠിയെ ഉപദ്രവിച്ചത്.
യേ ഹേ മൊഹബ്ബത്തേനിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നത്. അജ്ഞാതന്റെ ആക്രമണത്തില്‍ അസ്വസ്ഥയായ ടി വി താരം തന്റെ സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് സെറ്റിലെത്തിയ മദ്യപന് താരത്തോട് അപമര്യാദയായി സംസാരിക്കുകയും ചെയ്തതത്ര. മേലില്‍ ഒരു നടിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകരുതെന്ന് ദിവ്യാങ്ക പറഞ്ഞു.

മുംബൈയിലെ കിലിക് നിക്സണ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു സംഭവം. ദിവ്യാങ്ക ത്രിപാഠിയെ ശല്യപ്പെടുത്തിയ ആളെ ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന ആളുകള്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്പിച്ചു. യേ ഹേ മൊഹബ്ബത്തേനിലെ ഇഷിതയാണ് ദിവ്യാങ്കയുടെ പ്രശസ്തമായ കഥാപാത്രങ്ങളിലൊന്ന്. ഭോപ്പാലില്‍ നിന്നുള്ള ഈ 29 കാരി ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ്.
യേ ഹേ മൊഹബ്ബത്തേന്‍ അടക്കം പത്തോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യാങ്ക ടെലിവഷന്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ദിവ്യാങ്കയെ തേനീച്ച കുത്തിയിരുന്നു. തേനീച്ച കുത്തിയ കൈയ്യുമായി താരം വേദന കൊണ്ട് പുളഞ്ഞതോടെ മുറിവില്‍ ചുണ്ണാമ്പ് തേക്കണോ ഇരുമ്പ് താക്കോല്‍ കൊണ്ട് തടവണോ എന്ന കണ്‍ഫ്യൂഷനിലായി ആളുകള്‍. എന്തായാലും ഡോക്ടര്‍ സ്ഥലത്തെത്തി താരത്തിന്റെ കൈ പൂര്‍വ്വ സ്ഥിതിയിലാക്കി.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications