Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നത്തിലെ പുരുഷന്‍, ജാക്വിലിന്‍ സുകേഷിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്

മുംബൈ: 200 കോടിയുടെ തട്ടിപ്പ് കേസില്‍ സുകേഷ് ചന്ദ്രശേഖറും ബോളിവുഡുമായുള്ള കൂടുതല്‍ ബന്ധം പുറത്തുവരുന്നു. നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് സുകേഷുമായി ഉണ്ടായിരുന്നത് സാധാരണ ബന്ധമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടെയും സാധാരണയുള്ള സൗഹൃദത്തിനും പുറത്തുള്ള ഒരു ബന്ധമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നേരത്തെ തന്നെ സുകേഷില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ ജാക്വിലിന്‍ കൈപറ്റിയതാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കേസില്‍ ജാക്വിലിന്റെ പേര് കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. തന്നെ വേട്ടയാടുകയാണെന്ന് നടി ആരോപിച്ചിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

ജാക്വിലിനും സുകേഷും തമ്മില്‍ അഗാധമായ പ്രണയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തന്റെ സ്വപ്‌നത്തിലെ പുരുഷന്‍ എന്നാണ് സുകേഷിനെ ജാക്വിലിന്‍ വിശേഷിപ്പിച്ചിരുന്നത്. സുകേഷിനെ വിവാഹം ചെയ്യാനായിരുന്നു നടി ആഗ്രഹിച്ചിരുന്നത്. സുകേഷ് ആരാണെന്നോ എന്താണെന്നോ കൃത്യമായി അറിയാതെയായിരുന്നു ജാക്വിലിന്റെ ശ്രമം. സുകേഷ് പറഞ്ഞതെല്ലാം നടി വിശ്വസിച്ചിരുന്നു. അതുകൊണ്ട് ഇയാള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ജാക്വിലിന്‍ വിശ്വസിച്ചിരുന്നു.

2

അതേസമയം ജാക്വിലിന് പല തവണ ബോളിവുഡ് താരങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഫ്രീപ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബച്ചന്‍ പാണ്ഡെയിലെ താരങ്ങളായ അക്ഷയ് കുമാറും സല്‍മാന്‍ ഖാനും വരെ സുകേഷിനെ സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ പറഞ്ഞതൊന്നും നടി കേട്ടില്ലെന്നാണ് ഇവരെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്നറിയിപ്പ് നല്‍കിയ ശേഷവും സുകേഷിനെ കാണുകയും പല വിലപിടിപ്പുള്ള സമ്മാനങ്ങളും തുടര്‍ച്ചയായി ജാക്വിലിന്‍ സ്വീകരിച്ചിരുന്നു. കാറുകളും വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പെഡിഗ്രികളുമാണ് സമ്മാനങ്ങളായി സ്വീകരിച്ചത്.

3

അതേസമയം കേസില്‍ ജാക്വിലിന്‍ ശരിക്കും കുടുങ്ങുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധം നടി തുടര്‍ന്നിരുന്നുവെന്നാണ് വ്യക്തമാകുന്നത്. സുകേഷിന്റെ ക്രിമിനല്‍ ബന്ധം അറിഞ്ഞിട്ടും ജാക്വിലിന്‍ ആ ബന്ധം തുടരുകയായിരുന്നു. ഇതാണ് കുറ്റപത്രത്തില്‍ നടിയുടെ പേര് വരാന്‍ കാരണം. എന്നാല്‍ നടി നോറ ഫത്തേഹി സുകേഷിനെ പറ്റി അറിഞ്ഞതോടെ ആ ബന്ധം തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു. സുകേഷിന്റേത് ദുരൂഹത നിറഞ്ഞ വ്യക്തിത്വമാണെന്ന് നോറ ഫത്തേഹി തിരിച്ചറിഞ്ഞിരുന്നു.

4

ജാക്വിലിന്‍ തന്റെ സുഹൃത്തുക്കളോട് സുകേഷ് തന്റെ സ്വപ്‌നത്തിലെ പുരുഷനാണെന്ന് പറഞ്ഞിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സുകേഷിനെ വിവാഹം ചെയ്യാനും ജാക്വിലിന്‍ ആഗ്രഹിച്ചിരുന്നു. സുകേഷിന്റെ ക്രിമിനല്‍ കേസുകളെല്ലാം ജാക്വിലിന് അറിയമായിരുന്നു. നടിക്കും അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെല്ലാം സുകേഷുമായുള്ള ബന്ധത്തില്‍ നിന്ന് നേട്ടമുണ്ടായി എന്നാണ് ഇഡി പറയുന്നു. ലീന മരിയ പോള്‍ സുകേഷിന്റെ ഭാര്യയാണെന്നും ജാക്വിലിന് അറിയാമായിരുന്നു.

5

അതേസമയം സുകേഷിന്റെ ക്രിമിനല്‍ കേസുകളൊന്നും നടി പരിഗണിച്ചിരുന്നില്ല. സാമ്പത്തിക ഇടപാടുകള്‍ ഇതിന് ശേഷവും നടി തുടര്‍ന്നിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നേരത്തെ സുകേഷിന്റെ അഭിഭാഷകന്‍ ജാക്വിലിനും സുകേഷും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നടി ഇത് നിഷേധിക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള വ്യക്തിപരമായ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ജാക്വിലിനെ പ്രതിക്കൂട്ടിലാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+