Get Updates
Get notified of breaking news, exclusive insights, and must-see stories!

നോറ ഫത്തേഹിയുടെ ബന്ധുവിന് 65 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു; സുകേഷിന്റെ തട്ടിപ്പില്‍ നടി വീണു?

മുംബൈ: സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പ്രീതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നു. നടി നോറ ഫത്തേഹി സുകേഷിന്റെ ട്രാപ്പില്‍ അറിയാതെ കുടുങ്ങി പോയിരുന്നുവെന്നാണ് വിവരം. ദില്ലി പോലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിഭാഗം നടിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. ആറ് മണിക്കൂറോളമാണ് നടിയെ നിര്‍ത്തി പൊരിച്ചത്.

നേരത്തെ ഇഡിയുടെ കുറ്റപത്രത്തില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ പേര് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നാലോളം ബോളിവുഡ് നടിമാരുടെ പേര് ഇതിനൊപ്പം സുകേഷ് ചന്ദ്രശേഖറിനെ ഈ നാല് പേരും ജയലിലില്‍ സന്ദര്‍ശിച്ചിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

സുകേഷിന്റെ തട്ടിപ്പ് കേസില്‍ നോറയ്ക്കും പങ്കുണ്ടെന്നാണ് ദില്ലി പോലീസ് കരുതുന്നത്. ഇത് രണ്ടാം തവണയാണ് അവരെ ചോദ്യം ചെയ്യുന്നത്. നോറയുടെ സഹോദരി ഭര്‍ത്താവ് ബോബിക്ക് സുകേഷ് അന്‍പത് ലക്ഷത്തിന്റെ ബിഎംഡബ്ല്യു കാറാണ് സമ്മാനമായി നല്‍കിയത്. ഇക്കാര്യം ബോബി തന്നെ സമ്മതിച്ചു. ബോബിയെയും സുകേഷിന്റെ സുഹൃത്തും ഈ തട്ടിപ്പിന് നേതൃത്വം നല്‍കുകയും ചെയ്തു പിങ്കി ഇറാനിയെയും കൂടുതല്‍ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് സൂചന. ജാക്വലിനൊപ്പവും പിങ്കിയെ ചോദ്യം ചെയ്തിരുന്നു.

2

പിങ്കിയാണ് സുകേഷിന് നോറ ഫത്തേഹിയെ പരിചയപ്പെടുത്തി കൊടുത്തത്. സുകേഷിന്റെ ഭാര്യ ലീന മരിയ പോള്‍ സംഘടിപ്പിച്ച ചാരിറ്റി ചടങ്ങില്‍ നോറ പങ്കെടുത്തിരുന്നു. ഇതിന് പകരം ഒരു ബിഎംഡബ്ല്യു കാര്‍ നോറയ്ക്ക് സമ്മാനമായി നല്‍കാമെന്ന് സുകേഷും ലീനയും പറഞ്ഞിരുന്നു. കാറിന്റെ കാര്യത്തിന് ശേഖര്‍ എന്നയാള്‍ നോറയെ സമീപിച്ചിരുന്നു. എന്നാല്‍ നോറ ബോബിയുടെ ഫോണ്‍ നമ്പറാണ് ഇവര്‍ക്ക് നല്‍കിയത്. തനിക്കല്ല സഹോദരി ഭര്‍ത്താവിനാണ് ഇപ്പോള്‍ ബിഎംഡബ്ല്യുവിന്റെ ആവശ്യമുള്ളതെന്ന് നോറ ബോധ്യപ്പെടുത്തുകയായിരുന്നു.

3

നോറ കാര്‍ വാങ്ങാത്തതില്‍ പ്രശ്‌നങ്ങളില്ലെന്ന് സുകേഷ് പറയുകയും, എന്നാല്‍ ഭാവിയിലെ സഹകരണത്തിന് ബോബിക്ക് ഈ കാര്‍ സമ്മാനിക്കാമെന്നും സുകേഷ് അറിയിക്കുകയായിരുന്നു. ബോബിയുടെ പേരിലാണ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താന്‍ കാര്‍ സമ്മാനമായി വാങ്ങിയതായി ബോബി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം താന്‍ ഇതുവരെ നേരിട്ട് സുകേഷ് ചന്ദ്രശേഖറിനെ കണ്ടിട്ടേയില്ലെന്നാണ് നോറ ഫത്തേഹി പറഞ്ഞത്. സുകേഷുമായി വാട്‌സ്ആപ്പിലെ ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+