Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂനം പാണ്ഡെ മുബൈയില്‍ അറസ്റ്റില്‍

മുംബൈ: പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറുകയും അര്‍ദ്ധ നഗ്നയായി നടക്കുകയും ചെയ്ത ബോളിവുഡ് നടി പൂനം പാണ്ഡെ പോലീസിന്റെ പിടിയിലായി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുംബൈയിലെ മിരാ റോഡില്‍ വെച്ചാണ് മോഡലും നടിയുമായ പൂനം പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തത്.

രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് പോലീസ് പൂനെ പാണ്ഡെയെ അറസ്റ്റ് ചെയ്തത് എന്ന് മിരാ റോഡ് പോലീസ് സ്‌റ്റേഷന്‍ മേധാവി പ്രഫുല്‍ വോ പറഞ്ഞു. പൂനം പാണ്ഡെയുടെ കൂടെ പുരുഷന്മാര്‍ ആരും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ കുറെ നേരം ഇരുത്തിയ ശേഷം താക്കീത് നല്‍കി നടിയെ വിട്ടയച്ചു.

poonam-pandey

എന്നാല്‍ എന്ത് അനാശാസ്യ പ്രവര്‍ത്തിയാണ് പൂനം പാണ്ഡെ നടത്തിയത് എന്നത് വ്യക്തമല്ല. രാത്രി പൊതുസ്ഥലത്ത് പുരുഷന്മാര്‍ കൂടെയുണ്ടായില്ലെങ്കില്‍ എന്താണ് കുഴപ്പം എന്ന ചോദ്യവും ബാക്കിയാണ്. എന്തിനും ഏതിനും ട്വിറ്ററില്‍ പ്രതികരണം നടത്തുന്ന പൂനം പാണ്ഡെയാകട്ടെ ഇക്കാര്യം ട്വിറ്ററില്‍ മിണ്ടിയിട്ട് കൂടിയില്ല. എന്തായാലും തങ്ങളുടെ പ്രിയതാരം തന്നെ കാര്യങ്ങള്‍ പുറത്തുവിടും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പ്രശസ്തി കിട്ടാനിടയുള്ള ഒരു കാര്യവും വെറുതെ കളയുന്ന ആളല്ല ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ നഗ്നയായി നടക്കും എന്ന് പറഞ്ഞാണ് പൂനം 2011 ല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ടീം ലോകകപ്പ് നേടിയെങ്കിലും പൂനം വാക്കുമാറ്റി. ഞാനൊരു ന്യൂ ജനറേഷന്‍ പെണ്‍കുട്ടിയാണ്. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന മോഡലും നടിയുമാണ് എന്നാണ് പൂനം പാണ്ഡെ ട്വിറ്ററില്‍ സ്വയം വിശേഷിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+