Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂനം പാണ്ഡെ അകത്തായത് കാറില്‍ പാട്ടുകേട്ടതിനോ?

മുംബൈ: കാറില്‍ പാട്ട് വെക്കുന്നത് അപമര്യാദയായ കാര്യമല്ലെന്ന് മോഡലും ബോളിവുഡ് നടിയുമായ പൂനം പാണ്ഡെ. പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയ പൂനം പാണ്ഡെ പോലീസിന്റെ പിടിയിലായി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി നടി രംഗത്ത് വന്നിരിക്കുന്നത്. മുംബൈയിലെ മിരാ റോഡില്‍ വെച്ച് പൂനം പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു എന്നായിരുന്നു വാര്‍ത്ത.

മെയ് മൂന്നിന് ട്വിറ്ററിലൂടെയാണ് പൂനം പാണ്ഡെ വിശദീകരണവുമായി രംഗത്തെത്തിയത്. ഞാന്‍ അപമര്യാദയായി പെരുമാറിയിട്ടില്ല. കാറില്‍ പാട്ട് വെക്കുന്നത് അപമര്യാദയായ കാര്യമല്ല. എന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക - ഇതായിരുന്നു പൂനം പാണ്ഡെയുടെ ട്വിറ്റര്‍ പോസ്റ്റ്. വെള്ളിയാഴ്ച രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് പോലീസ് പൂനത്തെ അറസ്റ്റ് ചെയ്തതത്രെ.

poonam-pandey

പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്ത കാര്യം മിരാ റോഡ് പോലീസ് സ്‌റ്റേഷന്‍ മേധാവി പ്രഫുല്‍ വോ സ്ഥിരീകരിച്ചിരുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ പൂനം പാണ്ഡെയുടെ കൂടെ പുരുഷന്മാര്‍ ആരും ഉണ്ടായിരുന്നില്ലത്രെ. പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറുകയും അര്‍ദ്ധ നഗ്‌നയായി നടക്കുകയും ചെയ്തു എന്നാണ് പോലീസ് ഭാഷ്യം. സ്‌റ്റേഷനില്‍ കുറെ നേരം ഇരുത്തിയ ശേഷം താക്കീത് നല്‍കി നടിയെ വിട്ടയക്കുകയായിരുന്നത്രെ.

ന്യൂ ജനറേഷന്‍ പെണ്‍കുട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന പൂനം പാണ്ഡെ ഒന്നാന്തരം വിവാദ നായിക കൂടിയാണ്. ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ നഗ്‌നയായി നടക്കും എന്ന് പറഞ്ഞാണ് പൂനം പ്രശസ്തയായത്. പിന്നീട് ഒട്ടേറെ തവണ വിവാദ വിഷയങ്ങളില്‍ പൂനം വാര്‍ത്തകളില്‍ നിറഞ്ഞു. നശ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ നായികയായി അരങ്ങേറ്റം കുറിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+