എഫ്ബി: വ്യാജ സല്‍മാന്‍ ഖാന്‍ നടിയോട് നഗ്നചിത്രം ചോദിച്ചു!
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫേസ്ബുക്കിലൂടെ ഒരാള്‍ നഗ്നചിത്രം ആവശ്യപ്പെട്ടതായി പരാതി. മുംബൈ സ്വദേശിനിയായ ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി നടിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി സല്‍മാന്‍ ഖാനാണ് എന്ന് വിശ്വസിച്ച് താന്‍ ഇയാളുമായി ഇടപഴകുന്നുണ്ട് എന്നും നടി പരാതിയില്‍ പറഞ്ഞു.
കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് നടി ബീയിംഗ് സല്‍മാന്‍ ഖാന്‍ എന്ന പേജ് ഫേസ്ബുക്കില്‍ സന്ദര്‍ശിക്കുന്നത്. സല്‍മാന്‍ ഖാന്റെ സിനിമാ വിശേഷങ്ങളും ചിത്രങ്ങളുമായിരുന്നു പേജില്‍. സല്‍മാന്‍ ഖാന്റെ സ്വകാര്യ ചിത്രങ്ങളും പേജിലുണ്ടായിരുന്നു. ഇതൊക്കെ കണ്ടാണ് താരത്തിന്റെ ശരിക്കുള്ള പേജായിരിക്കും എന്ന് നടി വിശ്വസിച്ചതത്രെ.

ഫേസ്ബുക്ക് പേജിലൂടെ നടി ഒരു സന്ദേശം അയച്ചതിന് ഒരു മാസം കഴിഞ്ഞാണ് മറുപടി കിട്ടിയത് എന്ന് പരാതിക്കാരിയുടെ വക്കീല്‍ സുഷന്‍ കുഞ്ഞുരാമന്‍ പറഞ്ഞു. സല്‍മാന്‍ ഖാനെപ്പോലെ അഭിനയിച്ച ഇയാള്‍ താരത്തിന്റെ പഴയ ബന്ധങ്ങളും മറ്റും നടിയോട് പറഞ്ഞിരുന്നത്രെ. ഒരു ലക്ഷത്തിലധികം ലൈക്കുകളും ഈ പേജിന് ഉണ്ടായിരുന്നതിനാല്‍ നടിക്ക് സംശയമൊന്നും തോന്നിയുമില്ല.
ഈ മാസം ആദ്യമാണ് ഫേക്ക് സല്‍മാന്‍ ഖാന്റെ ഭാഷയില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയത്. കുറച്ച് നഗ്നചിത്രങ്ങള്‍ അയച്ചുതരുമോ എന്ന് വരെ ഇയാള്‍ ഫേസ്ബുക്കിലൂടെ നടിയോട് ചോദിച്ചു. ഇതേത്തുടര്‍ന്നാണ് നടി പരാതിയുമായി മുംബൈ വന്‍രായി പോലീസ് സ്‌റ്റേഷനിലെത്തിയത്. തട്ടിപ്പ് സല്‍മാന്‍ ഖാനെ കണ്ടുപിടിക്കാനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് പോലീസ്.












Click it and Unblock the Notifications