പത്രക്കാരിയെ തല്ലിയ നടിയും കാമുകനും പിടിയിലായി
മുംബൈ: മാധ്യമപ്രവര്‍ത്തയായ യുവതിയെ മര്‍ദ്ദിച്ച കേസില്‍ ബോളിവുഡ് നടി സന ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. നടിക്കൊപ്പം കാമുകനും വേലക്കാരനും അറസ്റ്റിലായി. തന്റെയും കാമുകന്റെയും ബന്ധം പുറത്തറിയിച്ചു എന്ന് ആരോപിച്ചാണ് സന ഖാന്‍ മാധ്യമ പ്രവര്‍ത്തകയായ പൂനം ഖന്നയെ മര്‍ദ്ദിച്ചത്. കോടതിയില്‍ ഹാജരാക്കിയെ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ വര്‍ഷം 15 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സന ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സനയുടെ കസിന്‍ സഹോദരന് വേണ്ടിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. 2013 ലായിരുന്നു ഈ സംഭവം. കോടതിയില്‍ ഹാജരാക്കപ്പെട്ട സന ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

കാമുകന്‍ ഇസ്മയില്‍ ഖാനാണ് അന്ന് സന ഖാന് ജാമ്യം നിന്നത്. എന്നാല്‍ മറ്റൊര് തട്ടിപ്പുകേസില്‍ ഇസ്മയില്‍ ഖാന്‍ പ്രതിയാണ് എന്നും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു എന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അന്ന് തന്റെ ഭര്‍ത്താവാണ് എന്ന് പറഞ്ഞ് സന ഇസ്മയിലിനെ ജാമ്യത്തില്‍ ഇറക്കുകയായിരുന്നത്രെ. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ആഴ്ച മുംബൈയില്‍ പുറത്തിറങ്ങിയ ഒരു ടാബ്ലോയ്ഡ് പത്രത്തില്‍ അച്ചടിച്ചുവന്നിരുന്നു.
പൂനം ഖന്നയാണ് ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്ന് സംശയിച്ചാണ് സന ഖാനും കാമുകനും ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ചതെന്ന് അംബോളി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രമേഷ് ഖട്താരെ് പറഞ്ഞു. ഒക്ടോബര്‍ 21 ന് ഒരു ആശുപത്രി പരിസരത്ത് വെച്ചാണ് നടിയും കൂട്ടരും ചേര്‍ന്ന് പൂനം ഖന്നയെ മര്‍ദ്ദിച്ചത്. ഐ പി സി 354, 506 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നടിക്കും കാമുകനുമെതിരെ പോലീസ് കേസെടുത്തത്.












Click it and Unblock the Notifications