വിഷം നല്കി ഇല്ലാതാക്കാന്‍ നോക്കി; ബോളിവുഡ് നടിയുടെ വെളിപ്പെടുത്തല്‍, എല്ലാം ആ സംഭവത്തിന് ശേഷം
മുംബൈ: ബോളിവുഡ് സിനിമാ ലോകത്തെ പിടിച്ച് കുലുക്കി നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തല്‍. തന്നെ കൊല്ലാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. എല്ലാം വിവാദമായ മീടു വെളിപ്പെടുത്തലിന് ശേഷമാണ് സംഭവിച്ചതെന്ന് നേരത്തെ നാനാ പടേക്കറിനെതിരായ തുറന്നുപറച്ചിലിന് പിന്നാലെ സിനിമാ ലോകം ഒന്നടങ്കം പ്രതിരോധത്തിലായിരുന്നു.

തന്റെ അനുവാദം കൂടാതെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നെല്ലാം തനുശ്രീ ദത്ത നേരത്തെ പറഞ്ഞിരുന്നു. ഇത് നാനാ പടേക്കര്‍ നിഷേധിച്ചെങ്കിലും വിവാദം അവസാനിച്ചിരുന്നില്ല. കൂടുതല്‍ വെളിപ്പെടുത്തലുമായി നടി രംഗത്തെത്തിയിരുന്നു. പുതിയ വിഷയം ചില നടന്മാരെ ലക്ഷ്യമിട്ടുള്ളതാണെന്ന് സൂചനയുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

ഇന്ത്യയില്‍ മീടു വിപ്ലവത്തിന് തുടക്കമിട്ടത് തനുശ്രീ ദത്തയാണ്. ഹോണ്‍ ഓകെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് തന്നെ നാനാ പട്ടേക്കര്‍ അപമാനിച്ചതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ അപമാനിക്കപ്പെട്ടെങ്കിലും ആത്മഹത്യ ചെയ്യാന്‍ പോയില്ലെന്നും, തനുശ്രീ പറഞ്ഞിരുന്നു. എന്നാല്‍ മീടു വെളിപ്പെടുത്തലോടെ തന്റെ ജീവന് തന്നെ അപകടത്തിലായിരിക്കുകയാണെന്ന് നടി പറയുന്നു. തന്നെ കൊലപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്.

2018ല്‍ ചില വെളിപ്പെടുത്തല്‍ താന്‍ നടത്തിയിരുന്നു. നാനാ പടേക്കറിനെതിരായ മീടു പരാമര്‍ശങ്ങളെ തുടര്‍ന്നായിരുന്നു ഈ സംഭവമെന്ന് കണക്ട് എഫ്എം കാനഡയുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ കാറിന്റെ ബ്രേക്കുകള്‍ ഒരു ദിവസം മുറിഞ്ഞു. ബ്രേക് വയര്‍ മുറിച്ച് തന്നെ അപകടത്തിലാക്കി കൊലപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ വിചാരിച്ചത് പോലെ തന്നെ എനിക്ക് അപകടമുണ്ടായിരുന്നു. വളരെ ഗുരുതരമായൊരു അപകടമായിരുന്നു അന്ന് സംഭവിച്ചതെന്നും തനുശ്രീ ദത്ത പറഞ്ഞു.

ആ അപകടത്തില്‍ എല്ലുകള്‍ ഒടിയേണ്ടതായിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് അത് സംഭവിക്കാതിരുന്നത്. മാസങ്ങളോളം തന്നെ വീട്ടിലിരുത്തിയ സമയമാണത്. ഒരുപാട് രക്തം എനിക്ക് നഷ്ടപ്പെട്ടിരുന്നു. ആ മുറിവുകള്‍ ഒക്കെ ഭേദമായി വരാന്‍ കുറച്ച് സമയമെടുത്തെന്നും നടി പറഞ്ഞു. അവിടം കൊണ്ടും അവസാനിച്ചില്ല. ചിലര്‍ എന്നെ വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചുവെന്നും തനുശ്രീ പറഞ്ഞു. ഒരു ജോലിക്കാരി എന്റെ വീട്ടിലെത്തിയിരുന്നു. അവരെ ഈ അജ്ഞാതരാണ് വീട്ടിലേക്ക് അയച്ചത്. ഇവരെ തന്നെ വകവരുത്താനായി അയച്ചതാണെന്നും നടി പറഞ്ഞു.

ഈ ജോലിക്കാരി വീട്ടില്‍ വന്ന ശേഷം താന്‍ തനിയെ രോഗിയായി മാറി. ഞാന്‍ കുടിക്കുന്ന വെള്ളത്തില്‍ അവര്‍ എന്തോ കലര്‍ത്തിയെന്നാണ് സംശയിക്കുന്നതെന്നും തനുശ്രീ പറയുന്നു. നാനാ പടേക്കര്‍ അടക്കം നാല് പേരാണ് എന്നെ അപമാനിച്ചത്. പത്ത് വര്‍ഷം മുമ്പ് കോളിളക്കമുണ്ടാക്കിയ സംഭവമാണിത്. ശരിക്കും നിരാശ തോന്നി. അന്ന് ഞാന്‍ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. പത്ത് വര്‍ഷത്തിന് ശേഷം ഞാന്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്ന് ഞാന്‍ അത് തുറന്ന് പറഞ്ഞപ്പോള്‍ എല്ലാവരും അത് വാര്‍ത്തയാക്കുകയാണ്. അത് കുറച്ച് അദ്ഭുതപ്പെടുത്തുന്നുണ്ട്.

ഇന്ത്യയില്‍ മീടു പോലുള്ള കാര്യങ്ങള്‍ തുറന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. കാരണം സമൂഹം എങ്ങനെ ചിന്തിക്കുമെന്ന ചോദ്യമാണ് ഉയരും. ഇന്ന് പല സ്ത്രീകളും തുറന്ന് പറയാന്‍ ബുദ്ധിമുട്ടുന്നുണ്ട്. അവരെ കൂടി മാറ്റിയെടുക്കണം. അവര്‍ ഭയത്തിലാണ് കഴിയുന്നത്. ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് ചെറിയൊരു അംശം മാത്രമാണ്. മാറ്റമായി പോലും ഇപ്പോഴുള്ളതിനെ കാണാനാവില്ല. ചില പ്രായപൂര്‍ത്തിയായ ശേഷം കാര്യങ്ങള്‍ തുറന്ന് പറയാറുണ്ട്. കാരണം ഇതാണ് ശരിയായ സമയമെന്ന് അവര്‍ കരുതുന്നത് കൊണ്ടാണെന്നും തനുശ്രീ ദത്ത പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications