കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്തിന്റെ മരണത്തില്‍ ആദിത്യ താക്കറെയ്ക്ക് പങ്ക്? ഫ്‌ളാറ്റിലെത്തി, പ്രശ്‌നങ്ങള്‍, സംഭവിച്ചത്....

Google Oneindia Malayalam News

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ ആരോപണങ്ങള്‍ ശിവസേനയിലേക്കും താക്കറെ കുടുംബത്തിലേക്കും. ആദിത്യ താക്കറെ സുശാന്തിന്റെ ഫ്‌ളാറ്റിലേക്ക് എത്തിയെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ഒരു ബോളിവുഡ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വീണ്ടും വിവാദമായിരിക്കുന്നത്. ഉദ്ധവ് താക്കറെ പതിവില്ലാത്ത തരത്തില്‍ വിമര്‍ശകര്‍ക്ക് സുശാന്തിന്റെ മരണത്തില്‍ മറുപടിയുമായി രംഗത്ത് വരികയും ചെയ്തു. കങ്കണ റനൗത്തും ഇത്തരമൊരു ആരോപണമുന്നയിച്ച് രംഗത്ത് വന്നു. വീണ്ടും കേസില്‍ ദുരൂഹത തുടരുകയാണ്.

ആദിത്യയുടെ മൗനം

ആദിത്യയുടെ മൗനം

ആദിത്യ താക്കറെ മുംബൈയില്‍ ഇത്ര വിവാദമായിട്ടും സുശാന്തിന്റെ മരണത്തെ കുറിച്ച് മിണ്ടുന്നേയില്ല. ആദിത്യയില്‍ നിന്ന് മറുപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. സുശാന്തിന്റെ വീട്ടിലെ പാര്‍ട്ടിയില്‍ മന്ത്രിയുടെ മകനും എത്തിയിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. പ്രമുഖ മാധ്യമമായ പിങ്ക് വില്ല പേര് പറയാതെയാണ് ഈ സംഭവം ആദ്യമായി പരാമര്‍ശിച്ചത്.

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍

ഒരു മന്ത്രിയുടെ മകന്‍ സുശാന്തിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇയാളും സുശാന്തുമായി വലിയ തര്‍ക്കമുണ്ടായെന്നാണ് പിങ്ക് വില്ലയിലെ റിപ്പോര്‍ട്ട്. ബാന്ദ്രയിലെ സുശാന്തിന്റെ വസതിയില്‍ വെച്ചാണെന്നും പറയുന്നു. ആ സമയം സിസിടിവി ദൃശ്യങ്ങള്‍ ഓഫാക്കി വെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് ആദിത്യ താക്കറെ ആണെന്നാണ് വാദം. ഇക്കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണമില്ല.

Recommended Video

cmsvideo
Sushant Singh Rajput's Last Movie Dil Bechara Breaks Records | Oneindia Malayalam
ആളിക്കത്തിച്ച് കങ്കണ

ആളിക്കത്തിച്ച് കങ്കണ

കങ്കണ റനൗത്ത് സുശാന്തിന്റെ മരണത്തെ പരമാവധി സ്വജനപക്ഷപാതത്തിനെതിരായ പോരാട്ടത്തിനായി ഉപയോഗിക്കുകയാണ്. എല്ലാവര്‍ക്കുമറിയാം ആ മന്ത്രിയുടെ മകന്‍ ആരാണെന്ന്. കരണ്‍ ജോഹറിന്റെ ആത്മാര്‍ത്ഥ സുഹൃത്ത്. ലോകത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയുടെ ഏറ്റവും മികച്ച പുത്രന്‍. ബേബി പെന്‍ഗ്വിന്‍ എന്നാണ് സ്‌നേഹത്തോടെ വിളിക്കുന്നതെന്നും ടീം കങ്കണ റനൗത്ത് ടീം ചെയ്തു. തന്നെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടാല്‍, അത് ആത്മഹത്യയല്ലെന്ന് മനസ്സിലാക്കണമെന്നും കങ്കണ പറഞ്ഞെന്ന് ഇവര്‍ ട്വീറ്റ് ചെയ്തു.

കെആര്‍കെയുടെ വീരവാദം

കെആര്‍കെയുടെ വീരവാദം

ചലച്ചിത്ര നിരൂപകനായ കെആര്‍കെയും പിങ്ക് വില്ലയുടെ ലേഖനം ഷെയര്‍ ചെയ്തിട്ടുണ്ട്. നിങ്ങളൊരു റിപ്പോര്‍ട്ട് എഴുതുമ്പോള്‍ അതില്‍ ആരോപണം ഉന്നയിക്കുന്നയാളുടെ പേര് പറയാനുള്ള ധൈര്യമുണ്ടാവണം. അങ്ങനെ ധൈര്യമില്ലെങ്കില്‍ ആ പേര് എന്നെ അറിയിക്കുക. എത്ര വലിയ കൊമ്പനായാലും ഞാന്‍ അതെ കുറിച്ച് ട്വീറ്റ് ചെയ്‌തോളാമെന്നും കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ പറഞ്ഞു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഉദ്ധവിന്റെ പ്രതികരണം

ഉദ്ധവിന്റെ പ്രതികരണം

സുശാന്തിന്റെ മരണം അന്വേഷിക്കാന്‍ മുംബൈ പോലീസ് ധാരാളമാണ്. ദേവേന്ദ്ര ഫട്‌നാവിസ് മുംബൈ പോലീസിന്റെ കഴിവിനെ സംശയിക്കുകയാണ്. അഞ്ച് വര്‍ഷം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു എന്ന് മറക്കരുത്. അതേ പോലീസ് തന്നെയാണ് ഇപ്പോഴുമുള്ളത്. പ്രതിപക്ഷം ഇന്റര്‍പോളിനെയോ നമസ്‌തേ ട്രംപിന്റെ ടീമിനെയോ അന്വേഷണത്തിന് കൊണ്ടുവരട്ടെ. മുംബൈ പോലീസിന്റെ കഴിവിനെ സംശയിച്ച നിലപാടിനെ അപലപിക്കുന്നു. ആര്‍ക്കെങ്കിലും സുശാന്തിന്റെ മരണത്തില്‍ തെളിവുണ്ടെങ്കില്‍ അതുമായി മുന്നോട്ട് വരട്ടെയെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും ഉദ്ധവ് വ്യക്തമാക്കി.

ഇത് സംസ്ഥാന വിഷയമല്ല

ഇത് സംസ്ഥാന വിഷയമല്ല

ബിജെപിയിലെ ബീഹാര്‍ ഘടകത്തിനും ഉദ്ധവ് മറുപടി നല്‍കി. മഹാരാഷ്ട്ര-ബീഹാര്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള യുദ്ധമാക്കി ഈ വിഷയത്തെ മാറ്റരുത്. അത് ഏറ്റവും മോശം കാര്യമാണെന്നും ഉദ്ധവ് പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. നേരത്തെ ബീഹാറില്‍ നിന്നുള്ള ബിജെപി വക്താവ് നിഖില്‍ ആനന്ദ് ഉദ്ധവിനെയും ആദിത്യയെയും ചോദ്യം ചെയ്തിരുന്നു. ആദിത്യയുടെ മൗനം ഗൂഢാലോചന നടത്തിയവര്‍ക്കുള്ള ക്ലീന്‍ ചിറ്റാണോ എന്നും ചോദിച്ചിരുന്നു. ബീഹാറിലെ ജനങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ വിശ്വസിക്കുന്നില്ലെന്നും നിഖില്‍ ആനന്ദ് പറഞ്ഞിരുന്നു.

മോദിക്ക് കത്ത്

മോദിക്ക് കത്ത്

സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. സുശാന്തിന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഒരു തെളിവും നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം. പ്രത്യേക ശ്രദ്ധ ഈ കേസിന് അദ്ദേഹം നല്‍കണം. ഇന്ത്യയിലെ നീതി ന്യായ സംവിധാനത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. എന്ത് വിലകൊടുത്തും നീതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തില്‍ ശ്വേത പറഞ്ഞു.

English summary
aditya thackeray in trouble, social media says he have role in sushant singh rajput's suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X