ക്ഷയരോഗം ബാധിച്ചിരുന്നെന്ന് അമിതാഭ് ബച്ചന്റെ വെളിപ്പെടുത്തല്‍
മുംബൈ: താനും ഒരിക്കല്‍ ക്ഷയരോഗത്തിന്റെ പിടിയിലായിരുന്നെന്ന് ബോളിവുഡ് ഇതിഹാസതാരം അമിതാഭ് ബച്ചന്റെ വെളിപ്പെടുത്തല്‍. ബി.എം.സി യുടെ ക്ഷയരോഗത്തിനെതിരായ പ്രചാരണ പരിപാടിയുടെ അംബാസിഡറായ ബച്ചന് ഇതുമായി ബന്ധപ്പെട്ട പൊതുവേദിയിലായിരുന്നു താന്‍ ക്ഷയരോഗ ബാധിതനായിരുന്നു എന്ന കാര്യം വെളിപ്പെടുത്തിയത്.
2000ത്തില്‍ കോന്‍ ബനേഗ ക്രോര്‍പതിയുടെ ഷൂട്ടിംഗ് തുടങ്ങിയ വേളയിലായിരുന്നു രോഗം ബാധിച്ചെന്ന് വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ഉണരുമ്പോള്‍ കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം കൃത്യമായ മരുന്നും ദിനചര്യയും മൂലം ഒരുവര്‍ഷത്തിനകം താന്‍ രോഗമുക്തിനേടിയെന്ന് അമിതാഭ് ബച്ചന് പറഞ്ഞു.

ക്ഷയരോഗം ഏതൊരാള്‍ക്കും വരാം. അതിന് സാമ്പത്തികമായോ സാമൂഹികമായോ ബന്ധമൊന്നുമില്ല. നിങ്ങള്‍ ഓരോരുത്തരും ക്ഷയരോഗ നിര്‍ണയം നടത്തണം. അതിനുവേണ്ടിയാണ് താന്‍ ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പഴയതുപോലെയല്ല, ഇപ്പോള്‍ ക്ഷയരോഗത്തിന് ഫലപ്രദമായ ചികിത്സയുണ്ട്. മരുന്നുകള്‍ കൃത്യമായി കഴിക്കുന്നതിലൂടെ ആര്‍ക്കും രോഗമുക്തി നേടാന്‍ സാധിക്കുമെന്നും ബോളിവുഡ് താരം അറിയിച്ചു.
ഏകദേശം മൂന്നുലക്ഷത്തോളം പേര് ഇന്ത്യയില്‍ വര്‍ഷാവര്‍ഷം ക്ഷയരോഗംമൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലുണ്ടാക്കാനാണ് ബിഎംസി അമിതാഭ് ബച്ചനെ അംബാസിഡറാക്കി പ്രചാരണങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി രണ്ടു വീഡിയോകള്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ റേഡിയോയിലൂടെയും പോസ്റ്ററുകളിലൂടെയും രോഗത്തിനെതിരെ പ്രചാരണം നടത്തും.
-
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
കേന്ദ്രമന്ത്രിയാണ് എന്ന് പറഞ്ഞിട്ടും തന്നെ പരിശോധിച്ചു; നാലിടത്ത് ആധാര്‍ ചോദിച്ചു എന്ന് സുരേഷ് ഗോപി -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി












Click it and Unblock the Notifications