കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയിലും പ്രതിദിനം പതിനായിരം കടന്ന് കൊവിഡ് രോഗികള്‍; മഹാരാഷ്ട്രയില്‍ മരണം 265

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് വൈറസ് ബാധിച്ചത് 10320 പേര്‍ക്ക്. 265 പേര്‍ക്ക് വൈറസ് ബാധമൂലം ജീവഹാനി സംഭവിക്കുകയും ചെയ്തു. ഇതോടെ മൊത്തം കേസുകൾ 4,22,118 ആയി. 2,56,158 പേര്‍ രോഗമുക്തരായപ്പോള്‍ ആകെ 14,994 പേര്‍ മരണപ്പെട്ട. 1,50,662 പേരാണ് നിലവില്‍ അസുഖം ബാധിച്ച് ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മുംബൈയിൽ മാത്രം 1,100 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. മരണം-53

കർണാടകയിൽ പുതുതായി 5483 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്തു ചികിത്സയിൽ ഉള്ളവരുടെ എണ്ണം ഇതോടെ 72,000കടന്നു.
ബംഗളുരുവിൽ ഇന്ന് 2220 വൈറസ് ബാധിതർ.ആകെ 37000പേരാണ് ആശുപത്രിയിലുള്ളത്. ബെംഗളുരുവിനു പുറമെ 14ജില്ലകളിൽ കൂടി കോവിഡ് വ്യാപനം രൂക്ഷമാണ്. ഇന്ന് സംസ്ഥാനത്ത് ആകെ 84കോവിഡ് മരണങ്ങൾ ഉണ്ടായി. ബംഗളുരുവിൽ മാത്രം 20പേർ മരിച്ചു. ഇതുവരെ
കർണാടകയില്‍ 13, 50792 കോവിഡ് പരിശോധനകളിൽ നിന്നായി
1, 24115 വൈറസ് ബാധിതരെ കണ്ടെത്തി.

coronavaccin

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam

മിഴ്നാട്ടിൽ 5864 ആളുകൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 5295 രോഗമുക്തർ. 97 മരണമാണ് ഒടുവിൽ റിപ്പോർട്ട് ചെയ്തത്. 57962 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നു. ചെന്നൈയിൽ പുതുതായി 1175 രോഗികൾ. കോയമ്പത്തൂർ 303, കന്യാകുമാരി 248, തേനി 261 പുതിയ രോഗികൾ. ആന്ധ്രാപ്രദേശില്‍ ഇന്ന് 10376 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദില്ലിയില്‍ 1195 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

അതേസമയം കേരളത്തില്‍, 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്.

ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 52 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

English summary
andhra pradesh records 10,376 cases, Maha -10,320 fresh cases, 265 deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X