• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കങ്കണ വേഗം അതിര്‍ത്തിയിലേക്ക് വിട്ടോ, ചൈനയെ തോല്‍പ്പിക്കണം, പരിഹസിച്ച് അനുരാഗ് കശ്യപ്!!

മുംബൈ: കങ്കണ റനൗത്തും ബോളിവുഡ് താരങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഇപ്പോഴിതാ അത് അനുരാഗ് കശ്യപും അതിലേക്ക് വന്നിരിക്കുകയാണ്. കങ്കണ അതിര്‍ത്തിയിലേക്ക് പോയി ചൈനയോട് പോരാടണമെന്ന് പരിഹസിച്ചിരിക്കുകയാണ് കശ്യപ്. നേരത്തെ താന്‍ ജാന്‍സി റാണിയാണെന്നും, ആര്‍ക്ക് മുന്നിലും തലകുനിക്കില്ലെന്നും കങ്കണ പറഞ്ഞിരുന്നു. ഇതിനെയാണ് അനുരാഗ് രൂക്ഷമായി പരിഹസിച്ചത്.

അനുരാഗ് പറഞ്ഞത്

അനുരാഗ് പറഞ്ഞത്

നിങ്ങളാണ് ഒരേയൊരു മണികര്‍ണിക. നിങ്ങള്‍ നാല് അഞ്ചോ പേരേ ഒപ്പം ചേര്‍ത്ത് അതിര്‍ത്തിയിലേക്ക് പോവുക. അവിടെ ചൈനയെ പരാജയപ്പെടുത്തണം. അവര്‍ നമ്മുടെ രാജ്യത്തേക്ക് കടന്നുകയറിയിരിക്കുകയാണ്. നിങ്ങള്‍ ഇവിടെയുള്ള കാലത്തോളം ആരും ഈ രാജ്യത്തെ തൊടാന്‍ പോകുന്നില്ലെന്ന് അവര്‍ക്ക് മുന്നില്‍ കാണിച്ച് കൊടുക്കൂ. നിങ്ങളുടെ വീട്ടില്‍ നിന്ന് ഒരു ദിവസത്തെയാത്രയല്ലേ അതിര്‍ത്തിയിലേക്ക് ഉള്ളൂ. സിംഹിണി വേഗം പോകൂ. ജയ് ഹിന്ദ് എന്നായിരുന്നു കശ്യപിന്റെ പരിഹാസം.

കാമ്രയുടെ പരിഹാസം

കാമ്രയുടെ പരിഹാസം

കുനാല്‍ കാമ്രയും കങ്കണയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. യോഗി സദ്ഗുരുവുമായി ഉപമിച്ചായിരുന്നു പരിഹാസം. ഇതിന് പിന്നാലെ നടി തിരിച്ചടിച്ച് രംഗത്ത് വന്നു. ഈ വിഡ്ഢികള്‍ എന്റെ പോരാട്ടത്തെ വിലകുറച്ച് കാണാന്‍ ശ്രമിക്കുകയാണ്. എന്റെ ബൗദ്ധിക-ആത്മീയ ആഴങ്ങളെ ധൈര്യത്തെ, വിജയത്തെ, മറ്റൊരു പുരുഷനുമായി ചേര്‍ക്കാനാണ് ശ്രമിക്കുന്നത്. അതവരുടെ അഹങ്കാരത്തിന് തന്നെയാണ് തിരിച്ചടിയാവുക. ഞാന്‍ എന്റെ ജീവിതമാണ് നയിക്കുന്നത്. എന്റെ ജീവിതം എനിക്കിഷ്ടമുള്ളത് പോലെ ജീവിക്കുന്നത്. പൊരുത്തപ്പെടാന്‍ നോക്കൂ എന്നായിരുന്നു മറുപടി.

വിടാതെ പോര്

വിടാതെ പോര്

നിങ്ങളെ പോലുള്ള ഒരു കരുത്തയായ സ്ത്രീക്ക് വൈ കാറ്റഗറി സുരക്ഷ എന്തിനാണെന്ന് ഞാന്‍ അദ്ഭുതപ്പെടുകയാണ്. അതും പുരുഷന്‍മാരാണ് നിങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നത്. എന്നിട്ട് നിങ്ങള്‍ പറയുന്നു എന്റെ ഇഷ്ടംപോലെയാണ് ജീവിക്കുന്നതെന്ന്, ഇങ്ങനെയായിരുന്നു കാമ്രയുടെ മറുപടി. ജനാധിപത്യത്തില്‍ ഭരണഘടനയുടെ കടമയാണ് വിപ്ലവാത്മക ശബ്ദങ്ങളെ സംരക്ഷിക്കേണ്ടത്. എന്റെ കാര്യത്തില്‍ ജനാധിപത്യത്തിന്റെ രണ്ട് വശങ്ങള്‍ കാണാം. സംരക്ഷിക്കുന്നവരും സംരക്ഷിക്കപ്പെടേണ്ടവരും. നിങ്ങള്‍ അതിലൊന്നു്ം ഒരിക്കലും വരാന്‍ പോകുന്നില്ല. ഈ രാജ്യത്തിന് വേണ്ടുന്ന ആരെങ്കിലുമൊക്കെ ആവാന്‍ നോക്കൂ എന്നായിരുന്നു കങ്കണയുടെ മറുപടി.

ഊര്‍മിള സെമി പോണ്‍ താരം

ഊര്‍മിള സെമി പോണ്‍ താരം

ഊര്‍മിളയെ മോശമായി അധിക്ഷേപിച്ചതിന് വലിയ പ്രതിഷേധം നേരിടുകയാണ് കങ്കണ. ഊര്‍മിള ഒരിക്കലും അവരുടെ അഭിനയത്തിന്റെ പേരില്‍ അല്ല അറിയപ്പെട്ടത്. ഊര്‍മിള അവളൊരു സോഫ്റ്റ് പോണ്‍ താരമാണ്. എനിക്കറിയാം ഇതൊരു മോശം കാര്യമാണെന്ന്. പക്ഷേ അവരൊരിക്കലും അഭിനയത്തിന്റെ മികവില്‍ അല്ല അറിയപ്പെട്ടിരുന്നത്. അവര്‍ക്ക് ഒരു പാര്‍ട്ടിയില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിച്ചെങ്കില്‍, എനിക്ക് എന്തുകൊണ്ട് കിട്ടാതിരിക്കണം, എന്നായിരുന്നു കങ്കണയുടെ ചോദ്യം.

വിമര്‍ശനം കടുക്കുന്നു

വിമര്‍ശനം കടുക്കുന്നു

ഒരു ദിവസം ഫെമിനിസത്തെ കുറിച്ച് കങ്കണ പറയും, മറ്റൊരു ദിവസം അവര്‍ സ്ത്രീകളെ അപമാനിക്കുകയും ചെയ്യുമെന്നായിരുന്നു പരിഹാസം. കങ്കണ മാത്രമാണ് രാജ്ഞി. ബാക്കിയെല്ലാവരും ബി ഗ്രേഡ് സോഫ്റ്റ് പോണ്‍ താരങ്ങളാണെന്നായിരുന്നു മറ്റൊരു പരിഹാസം. ഭഗത് സിംഗുമായി കങ്കണയെ താരതമ്യം ചെയ്യുന്നതിനെയും ചിലര്‍ ചോദ്യം ചെയ്തിട്ടുണ്ട്. നാണക്കേടെന്നായിരുന്നു ഇവര്‍ പറഞ്ഞു. അഹങ്കാരം മനുഷ്യനെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് മറ്റൊരാള്‍ വിമര്‍ശിച്ചു.

English summary
anurag kashyap mocks kangana ranaut says fight with china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X