കോലിയുടെ മോശം ഫോം: അനുഷ്‌ക ശര്‍മ തുറന്നടിക്കുന്നു!

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത് വിരാട് കോലിയുടെ കാമുകിയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്കാണ്. എന്നാല്‍ അപ്പോഴൊന്നും അനുഷ്‌ക ഇതിനോട് പ്രതികരിച്ച് ഒരക്ഷരം മിണ്ടിയില്ല. എന്നാല്‍ ഇപ്പോഴിതാ എല്ലാ വിമര്‍ശനങ്ങളോടും തുറന്നടിക്കുകയാണ് അനുഷ്‌ക.

ലോകകപ്പ് പരാജയവുമായി കൂട്ടിക്കെട്ടി തന്നെ അപമാനിച്ചവരെ കോമാളികള്‍ എന്നാണ് അനുഷ്‌ക ശര്‍മ വിളിക്കുന്നത്. ഇവരുടെ പ്രവൃത്തി തന്നെ വളരെയധികം വേദനിപ്പിച്ചു. സ്വന്തമായി പരിശ്രമിച്ച് വിജയിച്ച ഒരു പെണ്‍കുട്ടിയെ ഒരു കളിക്കാരന്റെ ശ്രദ്ധ തെറ്റിക്കുന്നവള്‍ എന്ന വിശേഷണത്തിലേക്ക് താഴ്ത്തിയത് വളരെ മോശമായിപ്പോയി. ആരുടെയെങ്കിലും ശ്രദ്ധ കളയുന്ന ഒരു മന്ദാകിനി അല്ല ഞാന്‍.

anushka-sharma

വിരാട് കോലിയെ വിമര്‍ശിച്ചതിലും അനുഷ്‌കയ്ക്ക് പ്രയാസമുണ്ട്. താരം അത് പറയുന്നത് ഇങ്ങനെ - അതേസമയം ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു കളിക്കാരന്റെ ആത്മാര്‍ഥതയെ ആണ് നിങ്ങള്‍ ചോദ്യം ചെയ്തത്. കോലി എത്രമാത്രം പാഷനേറ്റ് ആണ് കളിയോട് എന്ന് എനിക്കറിയാം. സ്വന്തം അച്ഛന്‍ മരിച്ചുകിടക്കുമ്പോള്‍ പോലും കളിക്ക് വേണ്ടി സമയം ചെലവഴിച്ച ആളാണ് കോലി എന്നും അനുഷ്‌ക പറഞ്ഞു.

നേരത്തെ ഇന്ത്യയുടെ പരാജയത്തില്‍ തന്റെ കാമുകി അനുഷ്‌കയെ വിമര്‍ശിക്കാന്‍ ലജ്ജ തോന്നുന്നില്ലേയെന്ന് കോലി ചോദിച്ചിരുന്നു. സെമിഫൈനലില്‍ വിരാട് കോലി കേവലം ഒരു റണ്‍ മാത്രം എടുത്ത് പുറത്താകാന്‍ കാരണം അനുഷ്‌ക ശര്‍മ ഗ്യാലറിയില്‍ എത്തിയതു കൊണ്ടാണ് എന്നായിരുന്നു കളിയാക്കലുകള്‍. സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ അടക്കമുള്ളവര്‍ അനുഷ്‌കയെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+