കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യന്‍ കേസിലെ സാക്ഷിക്ക് സുരക്ഷയൊരുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍, വാംഖഡെയുടെ അറസ്റ്റ് തടയില്ല

Google Oneindia Malayalam News

മുംബൈ: ആര്യന്‍ ഖാന്‍ കേസില്‍ എന്‍സിബിയെ പ്രതിരോധത്തിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. സാക്ഷിക്ക് സംരക്ഷണമൊരുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പരസ്യമായി തന്നെ മന്ത്രിമാരെല്ലാം രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ മഹാസഖ്യം ഒന്നടങ്കം എന്‍സിബിയെ പൂട്ടാനായി രംഗത്ത് വന്നിരിക്കുകയാണ്. സമീര്‍ വാംഖഡെയെ കുരുക്കുക എന്ന ലക്ഷ്യമാണ് എല്ലാ നേതാക്കളും ഏറ്റെടുത്തിരിക്കുന്നത്.

മലയാളികള്‍ കാറിലിരുന്ന് മുങ്ങി മരിക്കും, മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കിയും സേഫല്ലെന്ന് റസ്സല്‍മലയാളികള്‍ കാറിലിരുന്ന് മുങ്ങി മരിക്കും, മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കിയും സേഫല്ലെന്ന് റസ്സല്‍

സമീര്‍ വാംഖഡെയ്‌ക്കെതിരെ അന്വേഷണവും നടക്കുന്നുണ്ട്. നാളെ അദ്ദേഹം ദില്ലിയിലെത്തി എന്‍സിബിയെ ഡിജിയെ കാണും. വിവാദത്തിലായ വാംഖഡെയ്ക്ക് അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

1

കെപി ഗോസാവിയെ അറസ്റ്റ് ചെയ്ത് വാംഖഡെയെ പൂട്ടുക എന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാക്ഷി പ്രഭാകര്‍ സെയില്‍ പറഞ്ഞ സാം മഹാരാഷ്ട്രയില്‍ വമ്പന്‍ പണമിടപാടുകള്‍ നടത്തുന്നയാളാണെന്ന് സഞ്ജയ് റാവത്ത് തന്നെ വെളിപ്പെടുത്തി. അതേസമയം ഒളിവിലുള്ള മറ്റൊരു സാക്ഷി കെപി ഗോസാവി പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. താന്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്. ജീവന് ഭീഷണിയുണ്ടെങ്കില്‍ കീഴടങ്ങാതെ നിര്‍വാഹമില്ലെന്നും ഗോസാവി പറഞ്ഞു. ഇയാള്‍ പ്രൈവറ്റ് അന്വേഷണ ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെടുന്നത്. കേസിലെ ഒമ്പത് സാക്ഷികളിലൊരാളാണ് അദ്ദേഹം. ഗോസാവിക്കെതിരെ പൂനെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

2

താന്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജാ ദദ്‌ലാനിയെ ഇതുവരെ കണ്ടിട്ടില്ലെന്ന് ഗോസാവി പറയുന്നു. ആര്യനൊപ്പം എടുത്ത സെല്‍ഫി ക്രൂയിസ് ടെര്‍മിനലില്‍ നിന്നുള്ളതാണ്. അല്ലാതെ എന്‍സിബി ഓഫീസില്‍ വെച്ച് എടുത്തതല്ല. തനിക്ക് കൃത്യമായ സോഴ്‌സില്‍ നിന്ന് മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് വിവരം ലഭിച്ചത്. എന്‍സിബി ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഒരുപാട് വ്യാജ കോളുകള്‍ എനിക്ക് ലഭിക്കുന്നുണ്ട്. ജീവന് ഭീഷണിയുണ്ട്. രാഷ്ട്രീയ അജണ്ടകളാണ് ഇതിന് പിന്നില്‍ ഉള്ളതെന്നും ഗോസാവി പറഞ്ഞു. 25 കോടി ആര്യന്റെ മോചനവുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനില്‍ നിന്ന് തട്ടിയെടുക്കാന്‍ വാംഖഡയെയും സാം ഡിസൂസയും ഗോസാവിയും ചേര്‍ന്ന് പ്ലാനിട്ടു എന്നാണ് ആരോപണം.

3

പ്രഭാകര്‍ സെയിലിന് മഹാരാഷ്ട്ര സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി തന്നെ പ്രഖ്യാപിച്ചു. ഇത് ഇപ്പോള്‍ തന്നെ നല്‍കി തുടങ്ങിയതായും മന്ത്രി ദിലീപ് വത്സെ പാട്ടീല്‍ പറഞ്ഞു. ഇതിനിടെ പൂനെ പോലീസ് രണ്ട് ടീമിനെ കെപി ഗോസാവിയെ പിടിക്കാനായി രംഗത്തിറക്കിയിരിക്കുകയാണ്. ഇയാളെ നേരത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു പൂനെ പോലീസ്. അതേസമയം വാംഖഡെ നാളെ ദില്ലിയിലെത്തും. എന്‍സിബിയുടെ ഡിജി സത്യനാരായണ്‍ പ്രധാനെ അദ്ദേഹം കാണും. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച്ച. എന്‍സിബി ഇപ്പോഴും വാംഖഡെയ്ക്ക് കീഴില്‍ ഉറച്ച് നില്‍ക്കുകയാണ്.

4

അതേസമയം തന്റെ പേര് ദാവൂദ് എന്നല്ലെന്നും, ധ്യാന്‍ദേവ് വാംഖഡെ എന്നാണെന്നും സമീര്‍ വാംഖഡെയുടെ പിതാവ് പറയുന്നു. നേരത്തെ നവാബ് മാലിക് സമീറിന്റെ പിതാവിന്റെ പേര് ദാവൂദ് എന്നാണെന്ന് ആരോപിച്ചിരുന്നു. ഇതാണ് അദ്ദേഹം തള്ളിക്കളഞ്ഞത്. കോടതിയില്‍ നിന്ന് താന്‍ ഇളവുകളൊന്നും തേടിയിട്ടില്ലെന്ന് സമീര്‍ പറയുന്നു. തന്നെ മോശക്കാരനായി ചിത്രീകരിക്കാനാണ് ശ്രമം. എന്റെ കുടുംബത്തെയാണ് ഇവര്‍ ആക്രമിക്കുന്നത്. മാധ്യമങ്ങളോട് എനിക്ക് സംസാരിക്കാനില്ല. പകരം കോടതിയോട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയെന്ന് സമീര്‍ പറഞ്ഞു. എന്നാല്‍ സമീറിന്റെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നടക്കമുള്ള പരിരക്ഷ നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. മുംബൈ സെഷന്‍സ് കോടതി ഈ വാദങ്ങളെ തള്ളി.

5

സമീര്‍ വാംഖഡെയുടെ അറസ്റ്റിനാണ് മുംബൈ പോലീസ് ശ്രമിക്കുന്നത്. അതിനായി ഭീഷണിയുണ്ടെന്ന് പറഞ്ഞ സാക്ഷിയില്‍ നിന്ന് വിവരങ്ങള്‍ തേടും. അതേസമയം തനിക്കെതിരെ വൈരാഗ്യ ബുദ്ധിയോടെ ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സമീര്‍ പറയുന്നു. മാലിക്കിന്റെ ബന്ധു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ശേഷം തനിക്കെതിരെ വ്യക്തിപരമായ വേട്ടയാടലാണ് മന്ത്രി നടത്തുന്നത്. കുടുംബത്തെ പോലും വെറുതെ വിടുന്നില്ല. തന്റെ അമ്മയെ പോലും ഇതിലേക്ക് വലിച്ചിഴച്ചു. തനിക്ക് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയമുണ്ട്. ഈ സ്ഥാപിത താല്‍പര്യക്കാര്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തുമെന്ന് കരുതുന്നില്ല. നിയമം കൊണ്ടുതന്നെ എല്ലാം നേരിടും. ഈ അന്വേഷണത്തില്‍ നിന്നും അറസ്റ്റില്‍ നിന്നും തന്നെ സംരക്ഷിക്കണമെന്നും വാംഖഡെ പറഞ്ഞു. ഇതാണ് കോടതി തള്ളിയത്.

Recommended Video

cmsvideo
Ananya pandey's chat reveals she agreed to arrange stuff for Aryan khan

ആര്യനെ വിട്ടയക്കാന്‍ 25 കോടി, 8 കോടി വാംഖഡെയ്ക്ക്, ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു, വെളിപ്പെടുത്തല്‍ആര്യനെ വിട്ടയക്കാന്‍ 25 കോടി, 8 കോടി വാംഖഡെയ്ക്ക്, ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു, വെളിപ്പെടുത്തല്‍

English summary
aryan case witness gets security by maharasthra government, no protection from arrest for sameer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X