കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യന്‍ കേസിലെ ഇന്‍ഫോര്‍മര്‍ സമീര്‍ ഗോസാവി കസ്റ്റഡിയില്‍, എന്‍സിബി സാക്ഷിപ്പട്ടികയ്ക്കും തിരിച്ചടി

Google Oneindia Malayalam News

മുംബൈ: ആര്യന്‍ ഖാന്‍ കേസിലെ വിവാദ ഇന്‍ഫോര്‍മര്‍ സമീര്‍ ഗോസാവി പോലീസ് കസ്റ്റഡിയില്‍. കേസിലെ സ്വതന്ത്ര സാക്ഷി കൂടിയാണ് ഗോസാവി. റെയ്ഡ് നടക്കുമ്പോള്‍ ക്രൂയിസ് ഷിപ്പില്‍ ഗോസാവിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഇത്രയും വലിയ റെയ്ഡിനെ കുറിച്ച് എന്‍സിബിക്ക് വിവരങ്ങള്‍ നല്‍കിയതും ഗോസാവിയാണ്. പൂനെയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ ആര്യനൊപ്പം കസ്റ്റഡിയില്‍ ഇരുന്ന് സെല്‍ഫിയെടുത്തത് വലിയ വിവാദമായിരുന്നു. 2018ലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഗോസാവിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ദിവസങ്ങളോളം ഒളിവിലായിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, പോലീസില്‍ കീഴടങ്ങുമെന്നും നേരത്തെ ഗോസാവി പറഞ്ഞിരുന്നു.

കിടപ്പറ രംഗമില്ല, ഇഴുകി ചേര്‍ന്നുള്ള സീനില്ല, പിന്നെന്തിന് സെന്‍സറിംഗ്, തുറന്നടിച്ച് ബീന ആന്റണികിടപ്പറ രംഗമില്ല, ഇഴുകി ചേര്‍ന്നുള്ള സീനില്ല, പിന്നെന്തിന് സെന്‍സറിംഗ്, തുറന്നടിച്ച് ബീന ആന്റണി

1

ഇയാള്‍ പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്ററാണെന്നാണ് അവകാശപ്പെടുന്നത്. കെപിജി ഡ്രീസ് സൊലൂഷ്യന്‍സ് എന്നൊരു കമ്പനി ഗോസാവി നടത്തുന്നുണ്ട്. വിവിധ മേഖലകളില്‍ വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണിത്. മലേഷ്യയിലെ ഹോട്ടലില്‍ ജോലി വാഗ്ദാനം ചെയ്ത് 3.09 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്. പരാതി നല്‍കിയ വ്യക്തി മലേഷ്യയില്‍ എത്തിയപ്പോഴാണ് തനിക്ക് ജോലിയില്ലെന്ന കാര്യം അറിഞ്ഞത്. നേരത്തെ കേസില്‍ ഗോസാവിയുടെ ബോഡിഗാര്‍ഡായ പ്രഭാകര്‍ സെയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഷാരൂഖ് ഖാനില്‍ ഗോസാവിയും സമീര്‍ വാങ്കഡെയും ചേര്‍ന്ന് 25 കോടി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍.

താന്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനിയെ ജീവിതത്തിലൊരിക്കലും കണഅടിട്ടില്ല. ട്രൈഡന്റ് ഹോട്ടലിലും പോയിട്ടില്ല. പണം തട്ടിയെടുത്തു എന്ന ആരോപണവും ഗോസാവി നിഷേധിച്ചതാണ്. ആര്യനൊപ്പം എടുത്ത സെല്‍ഫി ക്രൂയിസ് ടെര്‍മിനലില്‍ നിന്ന് എടുത്തതാണ്. അല്ലാതെ എന്‍സിബി ഓഫീസില്‍ നിന്നല്ലെന്നും ഗോസാവി പറഞ്ഞു. തനിക്ക് മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. അതാണ് എന്‍സിബിയെ അറിയിച്ചത്. ഈ ആരോപണങ്ങള്‍ ഇനിയും താങ്ങാനുള്ള കരുത്തില്ല. അതുകൊണ്ട് താന്‍ കീഴടങ്ങുമെന്നായിരുന്നു ഗോസാവി നേരത്തെ പറഞ്ഞത്. അതേസമയം എന്‍സിബി കേസ് ഗോസാവിയുടെ അറസ്‌റ്റോടെ കൂടുതല്‍ ദുര്‍ബലമാകാനാണ് സാധ്യത.

പുതുപുത്തന്‍ ലുക്കില്‍ സീരിയല്‍ താരം ഗൗരി; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

കേസിലെ നിര്‍ണായക സാക്ഷിയാണ് ഗോസാവി. ഒമ്പത് സ്വതന്ത്ര സാക്ഷികളാണ് ആര്യന്‍ ഖാന്‍ കേസിലുള്ളത്. വെള്ളപ്പേപ്പറില്‍ ഒപ്പിടുവിച്ച് പിന്നീട് സൗകര്യം പോലെ സാക്ഷിയാക്കുന്നതാണ് സമീര്‍ വാങ്കഡെ ചെയ്തിരുന്നത് സാക്ഷികള്‍ ഓരോന്നായി വെളിപ്പെടുത്തി തുടങ്ങിയത്. അതെല്ലാം കേസിനെ ബാധിച്ചേക്കും. നേരത്തെ യുപി പോലീസിന് മുന്നില്‍ കീഴടങ്ങുമെന്നും, മഹാരാഷ്ട്രയില്‍ താന്‍ ഭീഷണി നേരിടുന്നതായും ഗോസാവി പറഞ്ഞിരുന്നു. എന്നാല്‍ ലഖ്‌നൗ പോലീസ് ഈ തീരുമാനത്തെ തള്ളിയിരുന്നു. ഗോസാവിക്കെതിരെ കേസുകളൊന്നും യുപിയില്‍ ഇല്ലെന്നായിരന്നു പോലീസ് വാദം. സാക്ഷിയായ ഗോസാവി എങ്ങനെ റെയ്ഡ് നടക്കുന്ന സ്ഥലത്തെത്തിയെന്നും, എന്‍സിബി ഓഫീസില്‍ ഇത്രയധികം നേരം ഇടപഴയകാന്‍ എങ്ങനെയാണ് ഇയാള്‍ക്ക് അനുവാദം ലഭിച്ചതെന്നുമുള്ള ചോദ്യങ്ങളാണ് എന്‍സിബി നേരിടുന്നത്.

ആര്യന്‍ കേസ് പാളുന്നു, എന്‍സിബിയുടെ മറ്റൊരു സാക്ഷിയും കൂറുമാറി, വാങ്കഡെ മുസ്ലീമാണെന്ന് ഖാസിആര്യന്‍ കേസ് പാളുന്നു, എന്‍സിബിയുടെ മറ്റൊരു സാക്ഷിയും കൂറുമാറി, വാങ്കഡെ മുസ്ലീമാണെന്ന് ഖാസി

Recommended Video

cmsvideo
Mumbai police start investigation against sameer wankhde

English summary
aryan khan case witness sameer gosavi detained in pune in fraud case, ncb faces a setback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X