മൺസൂൺ എത്തി, മുംബൈയിൽ കനത്ത മഴ, വെള്ളത്തിലായി നഗരം, ഗതാഗതം തടസ്സപ്പെട്ടു
മുംബൈ: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവോടെ മുംബൈയില്‍ കനത്ത മഴ. കാലാവസ്ഥ വകുപ്പ് പ്രവചിച്ചതില്‍ നിന്നും ഒരു ദിവസം നേരത്തെയാണ് മണ്‍സൂണ്‍ മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റ് ചില ഭാഗങ്ങളിലും എത്തിയിരിക്കുന്നത്. ഇതോടെ തലസ്ഥാന നഗരത്തിലും നഗരപ്രാന്ത പ്രദേശങ്ങളിലും വെള്ളം കയറി. റോഡുകളിലും സബ് വേകളിലും വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴയില്‍ പലയിടത്തും റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെട്ടു.
Recommended Video
മുംബൈയില്‍ ഇന്ന് മണ്‍സൂണ്‍ എത്തിയിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുംബൈ ഓഫീസ് തലവന്‍ ഡോ. ജയന്ത് സര്‍ക്കാര്‍ പ്രതികരിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മണ്‍സൂണ്‍ നീങ്ങുന്നത്. കേരളത്തില്‍ ജൂണ്‍ മൂന്നാം തിയ്യതി തന്നെ മണ്‍സൂണ്‍ എത്തി. നേരത്തെ ജൂണ്‍ 10നോട് അടുത്താണ് മണ്‍സൂണ്‍ എത്തിയിരുന്നത്.

17 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂരിലെ അപകടം; ചിത്രങ്ങള്‍ കാണാം
ശരാശരി മഴയും ഇടിയോട് കൂടിയ മഴയുമാണ് മുംബൈയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. ചില പ്രദേശങ്ങളില്‍ ശക്തമായ മഴയോ അതിശക്തമായ മഴയോ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. രാവിലെ 8.30 വരെ കഴിഞ്ഞ 24 മണിക്കൂറിനിടെ 77 മില്ലി മീറ്റര്‍ മഴയാണ് മുംബൈയിലെ കൊളാബയില്‍ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ സാന്താക്രൂസില്‍ 60 എംഎം മഴയും രേഖപ്പെടുത്തി.
മുംബൈയുടെ പല താഴ്ന്ന ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഗാന്ധി മാര്‍ക്കറ്റ് ഭാഗത്തും സിയോണിലും മിലന്‍ സബ് വേയിലും അടക്കം വെള്ളം കയറിയിട്ടുണ്ട്. മുട്ടോളം വെള്ളത്തില്‍ ആണ് റോഡിലൂടെ വാഹനങ്ങള്‍ നീങ്ങുന്നത്. ചില ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.. അതേസമയം പ്രാദേശിക ട്രെയിന്‍ സര്‍വ്വീസുകളെ മഴ ഇതുവരെ കാര്യമായി ബാധിച്ചിട്ടില്ല.
മഞ്ഞ സാരിയിൽ സുന്ദരിയായി നടി നിധി അഗർവാൾ ചിത്രങ്ങൾ












Click it and Unblock the Notifications