India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലിയക്കും രണ്‍ബീറിനും ശുക്രരാശി; ആഢംബരത്തില്‍ ഭ്രമിക്കും, ഈ നാളില്‍ കുഞ്ഞ് ജനിക്കുമെന്ന് ജ്യോതിഷി

Google Oneindia Malayalam News

മുംബൈ: രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് പ്രണയവും വിവാഹവുമെല്ലാം ബോളിവുഡ് ആഘോഷമാക്കിയതാണ്. ഈ വര്‍ഷം ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ദിവസമാണ് ഇവരുടെ ജീവിതത്തില്‍ നിര്‍ണായകമായും ഏറ്റവും സന്തോഷമുള്ളതുമായ കാര്യം പുറത്തുവിട്ടത്. ആലിയ ഗര്‍ഭിണിയാണ്. ഉടനെ കുഞ്ഞ് വരുമെന്നായിരുന്നു ആലിയ കുറിച്ചത്.

അവനെ ബ്ലോക് ചെയ്തു, നാട്ടുകാര്‍ക്ക് തന്നെ ശല്യമാണ്, തിലകനെ വെച്ച് കളിക്കണ്ട, ഷമ്മിക്കെതിരെ ഗണേഷ്അവനെ ബ്ലോക് ചെയ്തു, നാട്ടുകാര്‍ക്ക് തന്നെ ശല്യമാണ്, തിലകനെ വെച്ച് കളിക്കണ്ട, ഷമ്മിക്കെതിരെ ഗണേഷ്

വിവാഹം കഴിഞ്ഞ് മൂന്നാം മാസമാണ് ഇക്കാര്യം ആലിയ പ്രഖ്യാപിച്ചത്. ആരാധകര്‍ ഒന്നാകെ ഈ പ്രഖ്യാപനത്തില്‍ ഞെട്ടിപ്പോയിരുന്നു. എന്നാല്‍ സിനിമാ ലോകം ഒന്നാകെ ഇരുവര്‍ക്കും ആശംസ നേര്‍ന്നിരിക്കുകയാണ്. അതേസമയം ഇരുവരുടെയും ഇനിയുള്ള ജീവിതത്തെ കുറിച്ചുള്ള പ്രവചനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

1

രണ്‍ബീറും ആലിയയും ഏത് തരത്തിലുള്ള രക്ഷിതാക്കളായിരിക്കും. എത്ര കുട്ടികള്‍ അവര്‍ക്കുണ്ടാവും. ഇതൊക്കെ സെലിബ്രിറ്റി ജ്യോതിഷി ഭവനിക്ക് സാംഗ്വി പ്രവിച്ചിരിക്കുകയാണ്. ആജ് തക്കുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. ബോളിവുഡിലെ മറ്റേതെങ്കിലും രക്ഷിതാക്കളെ പോലെ തന്നെയായിരിക്കും രണ്‍ബീര്‍-ആലിയ ദമ്പതികളെന്ന് ഭവിക് പറയുന്നു. സാധാരണ കാണുന്ന ബോളിവുഡിലെ സെലിബ്രിറ്റികളുടെ പാറ്റേണ്‍ ഇവരും പിന്തുടരുമെന്ന് ജ്യോതിഷി പറയുന്നു.

2

മറ്റുള്ള സെലിബ്രിറ്റികളെ പോലെ ഇവരുടെ കുട്ടികളെ സ്‌നേഹം കൊണ്ട് മൂടും. അത് കുട്ടികളെ ചെറുതായി വഷളാക്കാനും സാധ്യതയുണ്ട്. ആലിയയുടെ ജന്മദിനം 1993 മാര്‍ച്ച് 15 ആണ്. ഇത് ശുക്രരാശിയാണ്. അതുപോലെ രണ്‍ബീര്‍ കപൂറിന്റെ ജന്മദിനം 1982 സെപ്റ്റംബര്‍ 28 ആണ്. അതും ശുക്ര രാശിയാണ്. രണ്ട് ശുക്രരാശികളാണ് ഒന്നിച്ചിരിക്കുന്നത്. രുക്രരാശിക്കാര്‍ക്ക് എപ്പോഴും സ്‌നേഹവും സാഹോദര്യവും ഉണ്ടാവും. ജീവിതത്തിലെ ആഢംബങ്ങളെ ഇത്തരക്കാര്‍ വല്ലാതെ ഇഷ്ടപ്പെടും.

3

ശുക്രരാശിക്കാര്‍ ഉജ്ജ്വലമായ ജീവിതമായിരിക്കും നയിക്കുക. സ്വന്തം കുടുംബത്തിന് വേണ്ടി എല്ലാം നല്‍കുന്നവരായിരിക്കും ഈ രാശിക്കാര്‍. അതോടൊപ്പം കുട്ടികളെ സ്‌നേഹം കൂടുതല്‍ നല്‍കി വഷളാക്കാനും ഇത്തരക്കാര്‍ ഇടവരുത്തും. ആലിയയും രണ്‍ബീറും കപൂര്‍ കുടുംബത്തിലെ വലിയ ഭാഗമായതിനാല്‍ കുട്ടിക്ക് കൂടുതല്‍ ഇഷ്ടം ലഭിക്കുമെന്ന് ഉറപ്പാണ്. അത് കുട്ടിയെ ഏത് തരത്തിലുള്ള വ്യക്തിത്വത്തിലേക്കും നയിച്ചേക്കാം.

4

രണ്‍ബീറും ആലിയയും ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ആലിയ ഗര്‍ഭിണിയാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രണ്‍ബീര്‍-ആലിയ ദമ്പതിമാര്‍ക്ക് കുട്ടികളുണ്ടാവാനും മാതാപിതാക്കളാവാനുമുള്ള കൃത്യമായ സമയാണ് ഇതെന്ന് ജ്യോതിഷി പറയുന്നു. കരീനയുടെയും സെയ്ഫ് അലി ഖാന്റെ മക്കളായ തൈമൂറിനെയും ജെയെയും പോലെ ആലിയ-രണ്‍ബീര്‍ ദമ്പതികളുടെ മക്കളും മാധ്യമ ശ്രദ്ധയുടെ നടുവിലായിരിക്കും എപ്പോഴുമെന്നും ജ്യോതിഷി പ്രവചിക്കുന്നു.

5

തൊഴില്‍പരമായും വ്യക്തിപരമായും കുടുംബപരമായ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും രക്ഷിതാക്കളാവാനുമുള്ള കൃത്യമായ സമയമാണിത്. രണ്‍ബീര്‍ കപൂറിന്റെ ജന്മരാശി പ്രകാരം അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ടാവും. ഒന്ന് ആണ്‍കുട്ടിയും മറ്റേത് പെണ്‍കുട്ടിയുമായിരിക്കും. ഗ്രഹനില അനുസരിച്ച് ആലിയ ഭട്ട് തന്റെ രണ്ടാമത് ഗര്‍ഭം ധരിക്കുക 2024ല്‍ ആയിരിക്കുമെന്ന് ജ്യോതിഷി പറയുന്നു. അത് ആലിയ തന്നെ ആ സമയം പറയും. കൂടുതല്‍ കാലം അവര്‍ക്ക് കാത്തിരിക്കാനാവില്ലെന്നും ഭവിക് പറയുന്നു.

6

കുംഭ മാസമോ മീനമാസമോ ആയിരിക്കും കുട്ടിയുടെ ജനനം. ആ കുട്ടിയുടെ ജനനത്തിന് മുമ്പ് തന്നെ രണ്‍ബീറിന്റെ ബ്രഹ്മാസ്ത്ര, ഷംഷേര എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങും. എന്നാല്‍ ഇവ രണ്ടും വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ കുട്ടിയുടെ ജനനത്തിന് ശേഷം ആലിയയുടെ റോക്കി ഓര്‍ റാണി കി പ്രേം കഹാനി വന്‍ വിജയം നേടുമെന്നും ജ്യോതിഷി പറഞ്ഞു. അതേസമയം മറ്റൊരു ജ്യോതിഷശാസ്ത്രജ്ഞയായ മന്യ പറയുന്നത് ഇവര്‍ക്ക് ഒരു കുഞ്ഞേ ഉണ്ടാവൂ എന്നാണ്. മറ്റൊരാളായ മനീഷ കട്വാനിയും ഒരു കുഞ്ഞ് തന്നെയെന്ന് പ്രവചിക്കുന്നു.

മതിയായെന്ന് ഉദ്ധവ്, രാജിവെക്കാന്‍ നീക്കം, തടഞ്ഞ് ശരത് പവാര്‍, മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്!!മതിയായെന്ന് ഉദ്ധവ്, രാജിവെക്കാന്‍ നീക്കം, തടഞ്ഞ് ശരത് പവാര്‍, മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്!!

English summary
astrologer:ranbir kapoor and alia bhatt ruled by venus, they have second baby soon, prediction viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X