കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവിക ഉദ്യോഗസ്ഥനെതിരായ ആക്രമണം പെട്ടെന്നുള്ള പ്രതികരണമെന്ന് റാവത്ത്, തീവ്രവാദമെന്ന് ഫട്‌നാവിസ്!!

Google Oneindia Malayalam News

മുംബൈ: മുന്‍ നാവിക ഉദ്യോഗസ്ഥനെതിരായ ശിവസേന പ്രവര്‍ത്തകരുടെ ആക്രമണം പെട്ടെന്നുള്ള ദേഷ്യത്തിന്റെ ഭാഗമെന്ന് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയില്‍ നിയമവാഴ്ച്ചയുണ്ട്. നിയമം ആര് കൈയ്യിലെടുത്താലും ശിക്ഷിക്കപ്പെടും. ഇതാണ് ഉദ്ധവ് താക്കറെയുടെ നയമെന്നും റാവത്ത് പറഞ്ഞു. നാവിക ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്കെതിരെ മോശം അര്‍ത്ഥത്തിലുള്ള കാര്‍ട്ടൂണുകള്‍ പ്രചരിപ്പിച്ചു. ഇത് തീര്‍ത്തും തെറ്റാണ്. ഇതിനെ തുടര്‍ന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ശിവസേന പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. ഇവര്‍ക്കെതിരെ പെട്ടെന്ന് തന്നെ നടപടിയെടുത്തിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.

1

ബിജെപി ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇരുവശത്ത് നിന്നും സംയമനം ഉണ്ടാവണം. ഭരണഘടനാ പദവികളായ പ്രധാനമന്ത്രി, രാഷ്ട്രപതി, ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരെ മോശം ഭാഷയില്‍ വിമര്‍ശിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ല. അത്തരം സംഭവങ്ങളുണ്ടായാല്‍ സ്വാഭാവികമായും ജനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടമാകും. എല്ലാവരും ഉത്തരവാദിത്തതോടെ പെരുമാറണം. ക്രമസമാധാന നില പാലിക്കണമെന്നത് പ്രതിപക്ഷവും കാര്യമായി തന്നെ കാണണമെന്ന് റാവത്ത് പറഞ്ഞു.

ദില്ലി കലാപം: സീതാറാം യെച്ചൂരി അടക്കം 9 പ്രമുഖര്‍ ഗൂഢാലോചനയില്‍ പങ്കാളികള്‍, പോലീസ് കുറ്റപത്രം!!ദില്ലി കലാപം: സീതാറാം യെച്ചൂരി അടക്കം 9 പ്രമുഖര്‍ ഗൂഢാലോചനയില്‍ പങ്കാളികള്‍, പോലീസ് കുറ്റപത്രം!!

അതേസമയം നാവിക ഉദ്യോഗസ്ഥന് പിന്നില്‍ ബിജെപി അണിനിരന്നിരിക്കുകയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇയാളെ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചു. ആക്രമണത്തിനിരയായ മദന്‍ ശര്‍മ ഉദ്ധവ് താക്കറെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് ക്രമസമാധാന നില പാലിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ രാജിവെച്ച് ഒഴിയുക. ബാക്കി ജനങ്ങള്‍ തീരുമാനിച്ചോളുമെന്നും മദന്‍ ശര്‍മ പറഞ്ഞു. ശിവസേനയുടെ എല്ലാ രാഷ്ട്രീയ സംഘടനകളും രാജ്യത്തോട് മാപ്പുചോദിക്കണമെന്ന് മദന്‍ ശര്‍മ പറഞ്ഞു. മദന്‍ ശര്‍മയെ ആക്രമിച്ച ആറ് പേര്‍ക്കും ഇന്ന് ജാമ്യം ലഭിച്ചു.

മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സംസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തീവ്രവാദമെന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. ഗുണ്ടാഭരണം അവസാനിപ്പിച്ച് കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കണമെന്നും ഫട്‌നാവിസ് ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ വെറും പത്ത് മിനുട്ടിനുള്ളിലാണ് പുറത്തുവന്നതെന്നും ഫട്‌നാവിസ് പറഞ്ഞു. നേരത്തെ പുറത്തുവന്ന ഒരു വീഡിയോയില്‍ ആറ് പേര്‍ ഒരു വീടിനുള്ളിലേക്ക് ഇരച്ചുകയറുന്നതും അവിടെ നിന്ന് മദന്‍ ശര്‍മയെ കോളറിന് പിടിച്ച് വലിച്ചിറക്കി കൊണ്ടുവരുന്നതും, മുഖത്ത് തുടരെ അടിക്കുന്നതുമാണ് ഉണ്ടായിരുന്നത്. ഇതാണ് രാഷ്ട്രീയ യുദ്ധത്തിലേക്ക് വഴിമാറിയത്.

English summary
attack on navy veteran was spontaneous says sanjay raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X