ബാബ രാം ദേവിന് ഒളിമ്പിക്സിലും പങ്കെടുക്കാം
മുംബൈ: വയറുകൊണ്ട് അഭ്യാസം കാട്ടുന്ന ബാബ രാംദേവ് വെറുമൊരു യോഗാ ഗുരു മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഹരിദ്വാറിലെ തന്റെ ദിവ്യയോഗ മന്ദിര്‍ ആശ്രമത്തില്‍. ആശ്രമത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായ രാംദേവ് ലോകോത്തര പ്രകടനമാണ് കാഴ്ചവെച്ചതെന്ന് കാണികള്‍ പറയുന്നു.
ഗുസ്തിയിലെ ലോക ചാമ്പ്യന്‍ സാക്ഷാന്‍ സുശീല്‍ കുമാറിനെ മലര്‍ത്തിയടിച്ച് രാംദേവ് അത്ഭുതം കാട്ടുകയും ചെയ്തു. മെയ് വഴക്കവും കായികശേഷിയും ഏതു കായികതാരത്തെക്കാളും തനിക്കുണ്ടെന്ന് രാം ദേവ് കാട്ടിത്തന്നിരിക്കുകയാണെന്ന് പരിപാടിയില്‍ പങ്കെടുത്ത ഒരാള്‍ പ്രതികരിച്ചു. സുശീല്‍ കുമാറുമായുള്ള പോരാട്ടം അത്യന്തം വാശിയേറിയതായിരുന്നെന്നും കാഴ്ചക്കാര്‍ പറഞ്ഞു.

വര്‍ഷങ്ങളായി ഗുസ്തിയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സുശീല്‍ കുമാറിനെയും രാംദേവ് അമ്പരപ്പിച്ചു. തനിക്കൊപ്പം ഗോദയില്‍ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ വെറുമൊരു തമാശയായി മാത്രമേ സുശീല്‍ അതിനെ കണ്ടിരുന്നുള്ളൂ. എന്നാല്‍ പോരാട്ടം മുറുകുന്തോറും ശക്തനായ എതിരാളിയാണ്് താനെന്ന് രാംദേവ് തെളിയിക്കുകയായിരുന്നു. ഗുസ്തിക്കു പുറമെ കബഡി ചാമ്പ്യന്‍ഷിപ്പും ആശ്രമത്തില്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ആയിരക്കണക്കിന് കോടി രൂപയുടെ സാമ്രാജ്യം കെട്ടിപ്പെടുത്ത വ്യക്തിയാണ് രാംദേവ്. യുപിഎ സര്‍ക്കാരിനെതിരെ ദില്ലിയില്‍ നിരാഹാര സമരം നടത്തി ശ്രദ്ധേയനായ രാംദേവിന് വിദേശ രാജ്യങ്ങളിലടക്കം ആശ്രമങ്ങളുണ്ട്. യോഗ പരിശീലന കേന്ദ്രങ്ങളും മരുന്ന് നിര്‍മാണ ഫാക്ടറികളുമാണ് രാംദേവിന് പണം സമ്പാദിച്ചു നല്‍കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications