കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കങ്കണയെ പരിഹസിച്ച് പ്രകാശ് രാജ്.... ബിജെപിയെ വിടാതെ ശിവസേന, മുംബൈയെ അപമാനിച്ചവരെ പിന്തുണച്ചു

Google Oneindia Malayalam News

മുംബൈ: കങ്കണ റനൗത്തിനെതിരെയുള്ള പോരാട്ടത്തെ വിടാതെ ശിവസേന. മുംബൈയെ അപമാനിച്ചവരെ ബിജെപി പിന്തുണയ്ക്കുകയാണെന്ന് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. ബീഹാറിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇതെല്ലാം നടന്നത്. മുംബൈയുടെ പ്രാധാന്യം കുറച്ച് കാണിക്കാന്‍ വലിയ ശ്രമം തന്നെ നടക്കുന്നുണ്ട്. തുടര്‍ച്ചയായി മുംബൈ നഗരത്തെ മോശമാക്കി കാണിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും റാവത്ത് ആരോപിച്ചു. ഇത് വളരെ ദുഷ്‌കരമായ സമയമാണ്. മഹാരാഷ്ട്രയിലെ എല്ലാ മറാത്തി വിഭാഗവും ഒന്നിക്കേണ്ടത് ഇപ്പോഴാണെന്നും റാവത്ത് വ്യക്തമാക്കി.

1

സുശാന്ത് സിംഗ് രജ്പുത്തിനെയും കങ്കണയെയും പിന്തുണയ്ക്കുന്നതിലൂടെ ബിജെപിക്ക് ബീഹാറില്‍ വിജയിക്കുകയാണ് വേണ്ടത്. മുന്നോക്ക വിഭാഗം രജ്പുത്ത്, ക്ഷത്രിയ വോട്ടുകളാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും റാവത്ത് ആരോപിച്ചു. അതിനായി മഹാരാഷ്ട്രയെ അപമാനിക്കുന്നതില്‍ പോലും അവര്‍ തെറ്റ് കാണുന്നില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു നേതാവ് പോലും സംസ്ഥാനത്തെ അപമാനിക്കുന്നതില്‍ ഖേദപ്രകടനം നടത്തുന്നില്ലെന്നും റാവത്ത് പറഞ്ഞു. ഒരു നടി മുഖ്യമന്ത്രിയെയും സംസ്ഥാനത്തെ ജനങ്ങളെയും അപമാനിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കണോ, ഇത് ഒരു വശത്ത് കൂടെ മാത്രമുള്ള അഭിപ്രായ സ്വാതന്ത്ര്യമാണോ എന്നും റാവത്ത് ചോദിച്ചു.

കങ്കണയുടെ അനധികൃത നിര്‍മാണം മുംബൈയിലുണ്ട്. ആ നഗരത്തെയാണ് അവള്‍ പാകിസ്താന്‍ എന്ന് വിളിച്ചതാണ്. ആ നിര്‍മാണം പൊളിച്ചു കളഞ്ഞു. അതിനെ രാമക്ഷേത്രത്തെ തകര്‍ത്തതുമായിട്ടാണ് അവര്‍ താരതമ്യം ചെയ്തത്. അവരുടെ അനധികൃത നിര്‍മാണത്തിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്കുണ്ടായപ്പോള്‍ ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇതില്‍ എന്ത് കാര്യമാണ് ഉള്ളതെന്നും റാവത്ത് ചോദിച്ചു. അതേസമയം കങ്കണയും മദന്‍ ശര്‍മയും മുംബൈ നിവാസികള്‍ തന്നെയാണെന്നും, റാവത്തിന് കങ്കണ മറാത്തിയില്‍ മറുപടി നല്‍കുമെന്നും തന്നോട് പറഞ്ഞെന്ന് രാംദാസ് അത്തവാലെ പറഞ്ഞു.

ഇതിനിടെ നടന്‍ പ്രകാശ് രാജും കങ്കണയ്‌ക്കെതിരെ പരിഹാസവുമായി രംഗത്തെത്തി. ഒരു ചിത്രത്തില്‍ അഭിനയിച്ചത് കൊണ്ട് കങ്കണ താന്‍ റാണിലക്ഷ്മി ഭായിയാണ് എന്ന് കരുതുന്നുണ്ടെങ്കില്‍ ദീപിക പദ്മാവതിയാണ്. ഹൃതിക് അക്ബറാണ്. ഷാരൂഖ് അശോകനാണ്. അജയ് ദേവ്ഗണ്‍ ഭഗത് സിംഗാണ്. ആമിര്‍ ഖാന്‍ മംഗള്‍ പാണ്ഡേയാണ്. വിവേക് ഒബ്രോയ് മോദി ജിയാണ്. എന്നായിരുന്ന പരിഹാസം. നടിയുടെ ആരാധകര്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കങ്കണ കഠിനാധ്വാനിത്തിലൂടെ നേടിയ സമ്പത്താണ് നഷ്ടമായതെന്ന് ചിലര്‍ കുറിച്ചു. സിനിമയിലെ കഥാപാത്രവുമായി താരതമ്യം ചെയ്യുന്നത് എളുപ്പമാണെന്നും മറ്റൊരാള്‍ കുറിച്ചു.

English summary
bjp supporting kangana who insulted mumbai says sanjay raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X