കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കങ്കണയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി... കുടുംബവും ബിജെപിയിലെത്തും, വീണ്ടും ഉദ്ധവിനെതിരെ!!

Google Oneindia Malayalam News

മുംബൈ: കങ്കണ റനൗത്തിനെ ബിജെപിക്കൊപ്പം നിര്‍ത്താനുള്ള നീക്കം സജീവമാകുന്നു. മഹാരാഷ്ട്രയിലും ദേശീയ തലത്തിലും വലിയൊരു പോരാളിയെ ബിജെപിക്ക് കങ്കണയിലൂടെ ലഭിച്ചിരിക്കുകയാണ്. രാജ്യസഭാ സീറ്റ് അവര്‍ക്ക് നല്‍കാനാണ് ബിജെപി ഒരുങ്ങുന്നത്. എന്നാല്‍ കങ്കണ രാഷ്ട്രീയ പ്രവേശനത്തിന് ഇതുവരെ സമ്മതം മൂളിയിട്ടില്ല. പുതിയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കങ്കണ മറ്റ് രാഷ്ട്രീയ കക്ഷികള്‍ക്ക് താല്‍പര്യമില്ലാത്തവളാണ്. വേട്ടയാടല്‍ ഉണ്ടാവാമെന്ന സാഹചര്യത്തില്‍ അവര്‍ ബിജെപിയില്‍ ചേരാനുള്ള സാധ്യത ശക്തമാണ്. ഹിമാചല്‍ പ്രദേശില്‍ ബിജെപി നീക്കങ്ങളും സജീവമാക്കി.

1

കങ്കണയുടെ കുടുംബവും ബിജെപിയില്‍ ചേരുമെന്നാണ് സൂചന. നരേന്ദ്ര മോദിയെയും അമിത് ഷായെയും പിന്തുണയ്ക്കുന്നുവെന്നാണ് കങ്കണയുടെ അമ്മ ആശ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ളവരായിട്ടും തങ്ങളെ പിന്തുണച്ച മോദിക്കും അമിത് ഷായ്ക്കും നന്ദിയെന്നായിരുന്നു ആശയുടെ പ്രതികരണം. കങ്കണയുടെ മുത്തച്ഛന്‍ സര്‍ജു റാം മാണ്ഡി ജില്ലയിലെ ഗോപാല്‍പൂരില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. കങ്കണയുടെ അമ്മ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ സജീവമാണ്. 18000 ഫോളോവേഴ്‌സുണ്ട് അവര്‍ക്ക്. ഇതില്‍പതിനായിരത്തോളം ഫോളോവേഴ്‌സ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് ഉണ്ടായത്.

അതേസമയം രാഷ്ട്രീയ യുദ്ധം കങ്കണ തുടരുകയാണ്. വിവേക് അഗ്നിഹോത്രി പങ്കുവെച്ച ഒരു പോസ്റ്ററാണ് ഉദ്ധവ് താക്കറെയ്‌ക്കെതിരെ കങ്കണ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഉദ്ധവിനെ രാവണനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഛത്രപതി ശിവജി കങ്കണയ്ക്ക് ഒരു വാള്‍ കൈമാറുന്നതാണ് ചിത്രത്തിലുള്ളത്. വിവേക് അഗ്നിഹോത്രിയാണ് കങ്കണയ്ക്ക് ഈ ചിത്രം നല്‍കിയത്. ഞാന്‍ റാണി ലക്ഷ്മീഭായിയുടെയും വീര്‍ ശിവജിയുടെയും പാതയാണ് പിന്തുടരുക. അവരെന്നെ തടസ്സപ്പെടുത്താന്‍ നോക്കിയാലും അത് തുടരും. ധൈര്യത്തോടെ ഞാന്‍ മുന്നോട്ട് പോകുമെന്നും കങ്കണ പറഞ്ഞു.

കങ്കണയുടെ പിതാവ് അമര്‍ദീപ് റനൗത്തും വിവാദങ്ങളില്‍ മറുപടിയുമായി രംഗത്തെത്തി. ആരുമായും പ്രശ്‌നത്തിനല്ല കങ്കണ ഇപ്പോള്‍ നില്‍ക്കുന്നത്. എന്നെ പോലും അവള്‍ വെറുതെ വിടാറില്ല. അവളുടെ പോരാട്ടത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ വേണ്ടിയാണത്. വീട്ടിലെ സ്വകാര്യ നിമിഷങ്ങള്‍ പോലും അവള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഈ പോരാട്ടം എന്തിന് വേണ്ടിയാണെന്ന് ജനങ്ങളുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാവുന്നുണ്ട്. കങ്കണയുടെ നിശ്ചയദാര്‍ഢ്യത്തെ അംഗീകരിക്കുന്നുവെന്നും അമര്‍ദീപ് പറഞ്ഞു. കങ്കണയുടെ പോരാട്ടം ഭഗവാന്‍ കൃഷ്ണന്റതേിന് സമാനമാണ്. എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് കങ്കണയുടെ പോരാട്ടം. അതുകൊണ്ടാണ് രാജ്യം മുഴുവന്‍ അവര്‍ക്ക് പിന്നില്‍ അണിനിരന്നതെന്നും അമര്‍ദീപ് വ്യക്തമാക്കി.

English summary
bjp wants kangana ranaut to join party, may offer rajya sabha seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X