കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ സീറ്റ് രണ്ട് തവണ വേണ്ടെന്ന് വെച്ചു.... തനിക്ക് രാഷ്ട്രീയമില്ല, തുറന്ന് പറഞ്ഞ് സോനു സൂദ്

Google Oneindia Malayalam News

മുംബൈ: നികുതി വെട്ടിപ്പ് കേസില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് ബോളിവുഡ് താരം സോനു സൂദ്. താന്‍ നിയമം അനുസരിക്കുന്ന വ്യക്തിയാണ്. എല്ലാ രേഖകളും ആദായനികുതി വകുപ്പിന് നല്‍കിയിട്ടുണ്ടെന്നും സോനു സൂദ് പറഞ്ഞു. അതേസമയം 20 കോടിയുടെ നികുതി വെട്ടിപ്പ് സോനു സൂദ് നടത്തിയെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. സോനു സൂദിന് നിക്ഷേപമുള്ള കമ്പനികളെല്ലാം വലിയ തട്ടിപ്പുകള്‍ നടത്തുന്നവയാണെന്നും ഐടി വിഭാഗം പറയുന്നു. അവര്‍ ആവശ്യപ്പെട്ട രേഖകളെല്ലാം ഞാന്‍ നല്‍കിയിട്ടുണ്ട്. അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിട്ടുണ്ട്. എന്റെ ഭാഗത്ത് നിന്ന് എല്ലാ കാര്യവും കൃത്യമാണ്. അവര്‍ ചോദിച്ച കാര്യങ്ങള്‍ക്കെല്ലാം രേഖകളുമായിട്ടാണ് ഞങ്ങള്‍ മറുപടി നല്‍കിയതെന്നും സോനു സൂദ് വ്യക്തമാക്കി.

1

കൂടുതല്‍ രേഖകള്‍ ഈ വിഷയത്തില്‍ ഹാജരാക്കും. അത് നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും നടന്‍ പറഞ്ഞു. അതേസമയം തനിക്ക് രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ഓഫര്‍ വന്നിരുന്നുവെന്ന് സോനു വെളിപ്പെടുത്തി. രണ്ട് തവണയാണ് സ്ഥാനാര്‍ത്ഥിയാവാനുള്ള ഓഫറുമായി രണ്ട് പാര്‍ട്ടികള്‍ സമീപിച്ചത്. എന്നാല്‍ മാനസികമായി ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞുവെന്നും സോനു വ്യക്തമാക്കി. ആദായനികുതി വകുപ്പിന്റെ കേസ് ഏറ്റവും സുതാര്യമായി തന്നെ മുന്നോട്ട് പോകണം. തന്റെ എന്‍ജിഒയിലേക്ക് സംഭാവന നല്‍കിയവരുടെ പണം കണക്കില്ലാത്തവയില്‍ വരാതിരിക്കാന്‍ അനുവദിക്കില്ലെന്നും താരം പറഞ്ഞു.

ആദായനികുതി വകുപ്പ് താന്‍ നികുതി വെട്ടിച്ചെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. താന്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും സോനു പറഞ്ഞു. നേരത്തെ താരത്തിന്റെ സോനു സൂദ് ചാരിറ്റി ഫൗണ്ടേഷന്‍ 18 കോടി രൂപ സംഭാവനയിലൂടെ വാങ്ങിയെന്നും, എന്നാല്‍ 1.9 കോടി രൂപയാണ് ആകെ ചെലവാക്കിയതെന്നും ആദായനികുതി വകുപ്പ് പറഞ്ഞത്. ഐടി വകുപ്പ് പറഞ്ഞ കാര്യങ്ങള്‍ ശരിക്കും അമ്പരിപ്പിക്കുന്നതാണ്. ഞങ്ങള്‍ പിരിച്ച പണമെന്നത് ജനങ്ങളില്‍ നിന്ന് മാത്രം ലഭിച്ചതല്ല. അതില്‍ നല്ലൊരു ഭാഗവും ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റിലൂടെ ലഭിക്കുന്നതാണ്. അവരോട് ഞാന്‍ ചാരിറ്റിയിലേക്ക് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടതാണ്. അതിലൂടെ ജനങ്ങളുടെ ജീവിതം രക്ഷിക്കാന്‍ സാധിക്കുമെന്നും ഞാന്‍ അവരോട് ഫറഞ്ഞുവെന്ന് സോനു സൂദ് പറഞ്ഞു.

എനിക്ക് ഇതുവരെ വായിക്കുക പോലും ചെയ്യാത്ത 54000 ഇമെയിലുകള്‍ വന്നിട്ടുണ്ട്. ആയിരക്കണക്കിന് മെസേജുകളും സോഷ്യല്‍ മീഡിയയിലൂടെ വരുന്നുണ്ട്. എനിക്ക് ഈ 18 കോടി ചെലവഴിക്കാന്‍ 18 മണിക്കൂര്‍ തികച്ചും വേണ്ട. എന്നാല്‍ ഓരോ രൂപയും ശരിയായ രീതിയില്‍ ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഞാന്‍ ശ്രമിച്ചത്. ആ പണം ശരിക്കും ആവശ്യമായി വരുന്നര്‍ക്കുള്ളതാണെന്നും സോനു സൂദ് വ്യക്തമാക്കി. ആ പണം വര്‍ഷങ്ങളായി അക്കൗണ്ടില്‍ കെട്ടികിടക്കുന്നതല്ല. മൂന്നോ നാലോ മാസമായി മാത്രം ആ അക്കൗണ്ടിലുള്ളതാണ്. ആളുകളെ സഹായിക്കുന്നതിനായി ആ പണം ഉപയോഗിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സോനു പറഞ്ഞു.

അതേസമയം റെയ്ഡ് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. എഎപി സര്‍ക്കാരുമായി സഹകരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സോനു സൂദിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയതെന്നും, രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് ശിവസേന അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. നേരത്തെ പ്രമുഖ ബിജെപി നേതാക്കളെല്ലാം സോനു സൂദിനെ ഈ കൊവിഡ് കാലത്തെ സഹായ ശ്രമങ്ങളില്‍ അഭിനന്ദിച്ചിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടുങ്ങി കിടന്ന പലരെയും നാട്ടിലെത്തിക്കുന്നതിനായി ബസ്സുകള്‍ വരെ താരം ഏര്‍പ്പാടാക്കിയിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ അടക്കം സോനു സൂദിനെ ഹീറോയാക്കി മാറ്റിയിരുന്നു.

കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍

വിദേശത്ത് നിന്ന് സംഭാവന അനധികൃതമായി ലഭിച്ചെന്ന ആരോപണത്തിനും താരം മറുപടി നല്‍കിയിട്ടുണ്ട്. തനിക്ക് ഒരു ഡോളര്‍ പോലും വിദേശത്ത് നിന്ന് ലഭിച്ചിട്ടില്ല. ഈ പണം നേരിട്ട് ആനുകൂല്യം ലഭിക്കുന്നവര്‍ക്കായിട്ടാണ് പോകുന്നതെന്നും സോനു സൂദ് പറഞ്ഞു. ആദായനികുതി വകുപ്പിനോട് ഞാന്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് ചോദിച്ചിരുന്നു. തന്റെ രേഖകള്‍ കൃത്യമാണെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇത്രയും കൃത്യമായ രേഖകളും കാര്യങ്ങളും ആരെങ്കിലും നല്‍കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അവര്‍ പഞ്ഞത്. നാല് ദിവസത്തെ റെയ്ഡില്‍ വളരെ നല്ല രീതിയിലാണ് മുന്നോട്ട്‌പോയതെന്നും അവര്‍ പറഞ്ഞിരുന്നു. എനിക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധപ്പെട്ടില്ല. ഏത് സംസ്ഥാനത്തേക്ക് ആര് വിളിച്ചാലും സഹായിക്കാനായി താന്‍ എത്തുമെന്നും താരം വ്യക്തമാക്കി.

Recommended Video

cmsvideo
Sonu Sood's fan makes massive 50,000 sq. ft portrait of actor | Oneindia Malayalam

English summary
bollywood actor sonu sood rejects all allegations says he gaves every document to it department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X